ചലച്ചിത്രം

കത്ത് എഴുതിയവര്‍ക്ക് ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകാന്‍ യോഗ്യത ഇല്ല; മോഹന്‍ലാല്‍ ഓസ്‌കര്‍ ചടങ്ങിലും മുഖ്യാതിഥിയാകാന്‍ യോഗ്യനെന്ന് സന്തോഷ് പണ്ഡിറ്റ് 

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. സംസ്ഥാന പുരസ്‌കാര വേദിയിലെന്നല്ല ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിലും പങ്കെടുക്കാന്‍ മോഹന്‍ലാല്‍ യോഗ്യനാണെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നു. കത്ത് എഴുതിയ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകാന്‍ യോഗ്യത ഇല്ലെന്നും കേരളത്തില്‍ നിലനില്‍ക്കുന്ന ഫാസിസ്റ്റ് ചിന്താഗതിയുടെ ഉദ്ദാഹരണമാണിതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Dear facebook family, 
സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പങ്കെടുക്കുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടന്‍..

എന്നാലും Mr. Prakash Raj... ആ കത്തില് നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു.....ഒന്നുമില്ലേലും നിങ്ങളിരുവരും...'ഇരുവര്‍' എന്ന സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ.. ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്...എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം...(അസൂയ ഉണ്ടോ എന്നൊരു സംശയം).

കേരളത്തില്‍ ഇന്നു നിലനില്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്...

ലാലേട്ടന്റെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാം...പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ...

(വാല് കഷ്ണം....കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹര്‍ജിയില ഒപ്പീട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല...സാക്ഷാല്‍ ഭീമനെതിരെ ആണ് അതു ചെയ്യുന്നതെന്ന്...കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)

Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..നിങ്ങളും ചിലപ്പോള് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും...)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി