ചലച്ചിത്രം

പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണം; മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥയെന്ന് ഇന്ദ്രന്‍സ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചൂടും ചൂരും അനുഭവിച്ചാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ വളര്‍ന്നുവന്നത്. സംസ്ഥാനപുരസ്‌കാര വിതരണ ചടങ്ങില്‍ അവരുടെ സാന്നിധ്യം തനിക്ക് വലിയ ഊര്‍ജ്ജമാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. സിനിമയെന്നത് ഒരു കുടുംബമാണ്. അവരൊക്ക ചടങ്ങില്‍ എത്തിയില്ലെങ്കില്‍ ഒരു നാഥനില്ലാത്ത അവസ്ഥയാകുമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. 

ഇവരെ ആരെയും വിളിക്കാന്‍ തനിക്ക് പറ്റിയിട്ടില്ല. ഇവരെല്ലാം ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഒരു സങ്കടമാണ് തനിക്കുണ്ടായത്. എന്താണ് അവരെല്ലാം അങ്ങനെ പറയാന്‍ ഇടയാക്കിയതെന്ന് തനിക്കറിയില്ല. ആരും പിണങ്ങല്ലേ എന്നാണ് തനിക്ക് പറയാനുള്ളത് ഇന്ദ്രന്‍സ് പറഞ്ഞു 

തനിക്ക് സിനിമ തന്ന സംവിധായകര്‍, നിര്‍മ്മാതാക്കള്‍ തുടങ്ങി തന്നോട് സഹകരിച്ച എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.  തന്നെപോലെ ഒരു നടന് ഇത്തരം അവാര്‍ഡ് കിട്ടുക വല്ലപ്പോഴും ഒരിക്കലാണ്. അപ്പോള്‍ എല്ലാവരും ഉണ്ടാകണമെന്നതണ് തന്റെ നിലപാട് എന്നും ഇന്ദ്രന്‍സ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ