ചലച്ചിത്രം

'ഗോസിപ്പുകള്‍ കേട്ടാല്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാതെ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും': തമന്ന

സമകാലിക മലയാളം ഡെസ്ക്

മന്നയുടെ വിവാഹ വാര്‍ത്തകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. താരത്തിന്റെ വിവാഹം പാപ്പരാസികള്‍ നിരവധി തവണ ഉറപ്പിച്ചതാണ്. ഇപ്പോള്‍ വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ രംഗത്തെത്തിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ രൂക്ഷ വിമര്‍ശനം. ട്വിറ്റര്‍ പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.

തമന്നയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം
ഒരു ദിവസം അതൊരു നടന്‍. മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ ഡോക്ടറാണ്. ഈ അപവാദ പ്രചരണങ്ങളെല്ലാം കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് പൂര്‍ണമായി താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.

സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ഞാന്‍ ജീവിച്ചുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ അത്ഭുതപ്പെടുകയാണ്.

ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ് തമന്ന കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!