ചലച്ചിത്രം

താരങ്ങളെ നിയന്ത്രിക്കാന്‍ എല്ലുറപ്പുള്ള സംവിധായകരില്ല ,സ്ത്രീകളുടെ അവസ്ഥ ഡബ്ല്യുസിസി പറയുന്നതിലും മോശം; ജോണ്‍പോള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മലയാള സിനിമ ഇപ്പോള്‍ താരങ്ങളുടെ കയ്യിലാണെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍. താരങ്ങളുടെ ഡേറ്റിനനുസരിച്ചാണ് സിനിമ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ നിയന്ത്രണവും അവരുടെ കയ്യിലാണ്. എല്ലുറപ്പുള്ള സംവിധായകരോ തിരക്കഥാകൃത്തുക്കളോ മലയാള സിനിമയില്‍ ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡബ്ഌുസിസി പറയുന്നതിലും മോശമാണ് സിനിമയിലെ സ്ത്രീകളുടെ അവസ്ഥ.പണ്ട് തിയേറ്ററുകളില്‍ കാണികളെത്തി ലഭിക്കുന്ന പണമായിരുന്നു നിര്‍മ്മാതാവിന് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ എപ്പോഴും പരിഗണിക്കാന്‍ നിര്‍മ്മാതാവ് ശ്രദ്ധിച്ചിരുന്നു. എന്നാലിന്ന് ആ അവസ്ഥ അല്ലെന്നും സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ പലരീതിയില്‍ നിര്‍മ്മാതാവിന്റെ കൈവശം പണം എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ എബ്രഹാം അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി