ചലച്ചിത്രം

യാത്ര പ്രമേയമാക്കിയ നിരവധി സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍ 

സമകാലിക മലയാളം ഡെസ്ക്

യാത്രകളോടുള്ള പ്രണയമാണ് തന്നെ കാര്‍വാനിലേക്ക് എത്തിച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. യാത്ര പ്രമേയമാക്കിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും പക്ഷെ അതിന് കാരണം യാത്രകളോടുള്ള തന്റെ ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. കരിയറിലെ തിരക്കുകള്‍ കാരണം തനിക്ക് അധികം യാത്രകള്‍ ചെയ്യാന്‍ സമയം കിട്ടാറില്ലെന്നും ആ ദുഃഖം മാറ്റിതരുന്നത് കാര്‍വാന്‍ പോലുള്ള ചിത്രങ്ങളാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

കാര്‍വാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ദുല്‍ഖര്‍. രസകരമായ നിരവധി സന്ദര്‍ഭങ്ങളുള്ള ചിത്രമാണ് കാര്‍വാനെന്നും സിനിമയ്ക്കായി കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കും തിരിച്ചും യാത്രചെയ്‌തെന്നും താരം പറഞ്ഞു. ബോളിവുഡ് ലൈഫിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ കാര്‍വാന്‍ വിശേഷങ്ങള്‍ പങ്കുവച്ചത്. 

വളരെ റിയലിസ്റ്റിക്കായ കഥയാണ് കാര്‍വാന്റെതെന്ന് താരം പറയുന്നു. ഇതുവരെയുള്ള തന്റെ കരിയറില്‍ സിനിമകളായാലും റീമേക്കുകളായാലും യാഥാര്‍ത്ഥ്യത്തോട് അകന്നുനില്‍ക്കുന്നവയാണെങ്കില്‍ ചെയ്യില്ലെന്ന് താന്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ