ചലച്ചിത്രം

നിപ്പാ: മരിച്ച ആരാധകന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ വീട്ടില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ റസില്‍ ഭാസ്‌കറാണ് കഴിഞ്ഞദിവസം നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആദരാഞ്ജലി അര്‍പ്പിച്ചത്.

നിപ പനി മൂലം നിര്യാതനായ എന്റെ പ്രിയ സഹോദരന്‍ റസില്‍ ഭാസ്‌കറിന് ആദരാഞ്ജലികള്‍ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റസിലിന്റെ ചിത്രം സഹിതമാണ് അദ്ദേഹം ദുഖം രേഖപ്പെടുത്തിയത്. നിപ്പാ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചത് മുതലേ മോഹന്‍ലാല്‍ തന്റെ പോസ്റ്റുകളിലൂടെ പ്രതികരിച്ചിരുന്നു. തുടക്കത്തില്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ,ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം. ഇതായിരുന്നു മോഹന്‍ലാലിന്‍രെ കുറിപ്പ്. 

നിപ്പ വൈറസ് ബാധയുടെ രണ്ടാം വരവെന്ന സംശയത്തെത്തുടര്‍ന്ന് 1949 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. രോഗബാധിതരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായതായി സംശയിക്കുന്നവരാണിവര്‍. ഭീതി വേണ്ടെന്നും അതേസമയം, അതീവജാഗ്രത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ