ചലച്ചിത്രം

വലതു കണ്ണിന് കാഴ്ചയില്ല: ദാണ ദഗുബാട്ടി ചിത്രീകരണം നിര്‍ത്തി വെച്ച് ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന കാര്യം ഈയടുത്താണ് ദാണ ദഗുബാട്ടി വെളിപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെ തനിക്ക് ഒരു കണ്ണ് മാത്രമേ കാണാന്‍ കഴിയു എന്നദ്ദേഹം പറയുകയായിരുന്നു. കാഴ്ചവൈകല്യം സിനിമാജീവിതത്തെ തന്നെ ബാധിക്കുന്നതിനാല്‍ ചിത്രീകരണങ്ങളൊക്കെ നിര്‍ത്തിവച്ച് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം.

കുട്ടിക്കാലം മുതല്‍ തന്നെ താരത്തിന് ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. മരിച്ച ഒരാളില്‍ നിന്ന് കാഴ്ച സ്വീകരിച്ചെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇടത് കണ്ണ് അടച്ച് തനിക്ക് ഒന്നും തന്നെ കാണാനാകില്ലെന്നാണ് താരം പറയുന്നത്. 

അതേസമയം ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിച്ചില്ലെന്ന് റാണയുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ സുരേഷ് ബാബു അറിയിച്ചു. റാണയുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പാരമ്പര്യമായി വന്നതാണെന്നും അദ്ദേഹം പറയുന്നു. സതീഷ് ഗുപ്ത എന്ന ഡോക്ടറുടെ നേതൃത്വത്തില്‍ മാക്‌സിവിഷന്‍ ആശുപത്രിയിലായിരുന്നു മുന്‍പ് നടത്തിയ ശസ്ത്രക്രിയ. എന്നാല്‍ ഇത്തവണ വിദേശത്താവും ചികിത്സ നടത്തുകയെന്നും സുരേഷ് ബാബു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രീകരണം അവസാനിപ്പിച്ച് യുഎസിലേക്ക് വിശ്രമത്തിനായി പോയിരുന്നു റാണ. ഇപ്പോള്‍ ഹൈദരാബാദില്‍ തിരിച്ചെത്തിയെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷമേ അദ്ദേഹം സിനിമാജീവിതത്തിലേക്ക് മടങ്ങൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'