ചലച്ചിത്രം

'ആ അപകടം രജനിയെ തളര്‍ത്തിക്കളഞ്ഞു'; കാലയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ബൃന്ദ മാസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്



ന്ന് റിലീസ് ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സിനിമ കാല മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അധോലോക നായകനായാണ് രജനീകാന്ത് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അപകടം രജനീകാന്തിനെ മാനസികമായി തളര്‍ത്തിയെന്ന് നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍.  ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബൃന്ദയുടെ വെളിപ്പെടുത്തല്‍.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ആരാധകനുണ്ടായ അപകടമാണ് രജനിയെ തളര്‍ത്തിക്കളഞ്ഞത്. രജനികാന്തിന്റെ കഥാപാത്രവും ഭാര്യയും ഒരു ജീപ്പില്‍ വരുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. രജനിയെ  കാണാനെത്തിയ ഒരു ആരാധകന്റെ കാലില്‍ ജീപ്പിന്റെ ചക്രം കയറിയിറങ്ങി. അയാളുടെ കാല് നീരു വന്ന് വീര്‍ത്തു. ഉടന്‍ തന്നെ ചിത്രീകരണം നിര്‍ത്തി അയാളെ ശുശ്രൂഷിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

ഈ സമയത്തെല്ലാം രജനി സാര്‍ അസ്വസ്ഥനായിരുന്നെന്നാണ് ബൃന്ദ പറയുന്നത്. ഷൂട്ടിംഗ് വേണ്ടെന്ന് തീരുമാനിച്ചതിന് അദ്ദേഹം തന്നോട് നന്ദി പറഞ്ഞെന്നും അയാളെക്കുറിച്ച് അന്വേഷിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അയാള്‍ക്ക് അപകടം പറ്റിയതിനാല്‍ എനിക്ക് മനസ്സിന് സുഖമില്ല. കാല്‍ ശരിയാകുമോ ബൃന്ദ?' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അയാളുടെ കാലിന്റെ എല്ല് പൊട്ടിയിരുന്നു. രജനിസാര്‍ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ച് വേണ്ടകാര്യങ്ങള്‍ ചെയ്തു. അങ്ങനെ ചിന്തിക്കണം എങ്കില്‍ ഒരു നല്ല മനസ്സുവേണം.'' ബൃന്ദ കൂട്ടിച്ചേര്‍ത്തു.

ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാല റിലീസ് ചെയ്തത്. കബാലിക്ക് ശേഷം പാ രഞ്ജിത്തുമായി ചേര്‍ന്നുള്ള ചിത്രമാണിത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് തൊട്ടു മുന്‍പായി വ്യാജപതിപ്പ് ഇറങ്ങിയത് അണിയറപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ