ചലച്ചിത്രം

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാവും; പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ നടപടി വരുമെന്നും റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ആവുമെന്ന് സൂചന. സംഘടന അടിമുടി അഴിച്ചുപണിയുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ മോഹനന്‍ലാലിനെ പ്രസിഡന്റായി നിയോഗിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി നേരത്തെ തന്നെ ഇന്നസെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ മമ്മുട്ടിയും സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചനകള്‍. പുതിയ തലമുറയാണ് ഇനി മലയാള സിനിമാ സംഘടനകളെ മുന്നില്‍നിന്ന് നയിക്കേണ്ടത് എന്ന വ്യക്തമായ അഭിപ്രായം മമ്മൂട്ടി മുന്നോട്ടുവച്ചതായാണ് അറിയുന്നത്. പല പ്രൊജക്ടുകളുടെ തിരക്കിലായിരിക്കുമെന്നതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം നീക്കിവെക്കാനാവില്ലെന്നും മമ്മൂട്ടി സഹപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. 

അതേസമയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ  അച്ചടക്ക നടപടി കൈക്കൊള്ളാനും ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത