ചലച്ചിത്രം

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുമോ? ഇടവേള ബാബു പറയുന്നു 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ആകുമെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇടവേള ബാബു. ജൂണ്‍ 24ന് നടക്കുന്ന മലയാള ചലചിത്ര താര സംഘടനയായ അമ്മ ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റെടുക്കുമെന്നും മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ വെളിപ്പെടുത്തല്‍.

എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴും സംഘടനയില്‍ ഇലക്ഷന്‍ ഉണ്ടാകാറുണ്ടെന്നും ആ പതിവ് പിന്‍തുടര്‍ന്ന് ഇക്കുറിയും ഇലക്ഷന്‍ നടക്കുമെന്നത്  സത്യമാണെന്നും ഇടവേള ബാബു പറഞ്ഞു. നിലവിലെ അമ്മ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നതും സത്യമാണ്. എന്നാല്‍ മോഹന്‍ലാല്‍ അടക്കം ആരുടെയും പേരുകള്‍ ഭാരവാഹികളായി തീരുമാനിക്കപ്പെട്ടിട്ടില്ല, ഇടവേള ബാബു പറഞ്ഞു. 

സംഘടനാംഗങ്ങളുടെയെല്ലാം തീരുമാനം അറിഞ്ഞതിന് ശേഷം ജൂണ്‍ 24ന് മാത്രമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുമെന്നും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പരസ്യമായി സംഘടനയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് ് പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ നടപടിയുണ്ടാകും എന്നുമായിരുന്നു മാധ്യമറിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍