ചലച്ചിത്രം

'ഞാനുമായി ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തേയും കരിയറിനെയും പിടിച്ച് സത്യം ചെയ്യൂ'; സഭ്യമല്ല നാനിയോടുള്ള ശ്രീ റെഡ്ഡിയുടെ വാക്കുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ശ്രീ റെഡ്ഡിക്കെതിരെ മനനഷ്ടകേസില്‍ നിയമ നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ച തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിയോട് താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെ പിടിച്ച് ആണയിടാന്‍ ആവശ്യപ്പെട്ട് ശ്രീ റെഡ്ഡി. നടി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് തീര്‍ത്തും സഭ്യമല്ലാത്ത ഭാഷയിലുള്ള ഈ പ്രതികരണം. നിയമപരമായി തന്നെ നേരിടാമെന്നും താനുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് കുടുംബത്തെയും കരിയറിനെയും പിടിച്ച് ആണയിടാനുമാണ് നാനിയോട് ശ്രീ റെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്. 

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് നാനി ഇടപെട്ട് തന്നെ പുറത്താക്കി എന്നാരോപിച്ചുകൊണ്ടാണ് നടി ആദ്യം നാനിക്കെതിരേ രംഗത്തെത്തിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിന്റെ അവതാരകന്‍ നാനിയാണ്. എന്നാല്‍ ശ്രീറെഡ്ഡിയുടെ ഈ ആരോപണം നാനി നിഷേധിച്ചതോയെയാണ് തന്നോടൊപ്പമുള്ള നാനിയുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞത്. 

സിനിമയിലെ സ്വഭാവിക നടന്‍ ജീവിതത്തിലും നന്നായി അഭിനയിക്കുന്ന വ്യക്തിയാണെന്നാണ് ശ്രീ റെഡ്ഡിയുടെ വാക്കുകള്‍. നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും എല്ലാം ഒരിക്കല്‍ പുറത്ത് വരുമെന്നും നടി കുറച്ചു നാളുകള്‍ക്ക് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗതെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍