ചലച്ചിത്രം

നീരജ് മാധവിനെ ഇനി ബോളിവുഡില്‍ നോക്കിയാല്‍ മതി 

സമകാലിക മലയാളം ഡെസ്ക്

നീരജ് മാധവിന്റെ അടുത്ത പ്രൊജക്ട് ഏതെന്ന് തിരക്കുന്നവര്‍ ഒന്ന് ഞെട്ടും. കാരണം നീരവ് ബോളിവുഡില്‍ ഒന്ന് പയറ്റി നോക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒരുക്കുന്ന ആമസോണ്‍ വെബ്‌സീരീസിലാണ് താരം അഭിനയിക്കുന്നത്. മലയാളത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരു നടന് ആമസോണ്‍ െ്രെപം വെബ്‌സീരീസില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. 

നിലവില്‍ മാധവന്‍ അഭിനയിച്ച ബ്രീത്ത് എന്ന വെബ് സീരീസ് ആമസോണില്‍ വലിയ ഹിറ്റാണ്. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ദിശാമാറ്റം തിരിച്ചറിഞ്ഞാണ് മാധവ വെബ്‌സീരീസിലേക്ക് തിരിഞ്ഞത്. സെയ്ഫ് അലി ഖാന്‍ ആമസോണിന്റെ തന്നെ ഇന്‍സൈഡ് എഡ്ജ് എന്നൊരു വെബ്‌സീരീസില്‍ അഭിനയിച്ചിരുന്നു.

രാജ്കൃഷ്ണ എന്ന ബോളിവുഡ് സംവിധായകര്‍ ഒരുക്കുന്ന വെബ് സീരിസിലാണ് നീരജ് തിളങ്ങാനൊരുങ്ങുന്നത്. മനോജ് ബാജ്‌പെയ്, തബു എന്നിവരെല്ലാം അണിനിരക്കുന്ന ഈ ത്രില്ലര്‍ സീരിസില്‍ പ്രിയാമണിയും അഭിനയിക്കുന്നുണ്ട്.

ഇന്ത്യയില്‍ ആമസോണും നെറ്റ്ഫഌക്‌സും ഡിജിറ്റല്‍ സ്ട്രീമിങ് മേഖലയില്‍ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭാഷകളില്‍നിന്ന് പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തി വെബ്‌സീരീസുകള്‍ ഒരുക്കുന്നത്. 

സെയ്ഫ് അലിഖാന്‍, മാധവന്‍, നവാസുദ്ദീന്‍ സിദ്ദിഖ്വി എന്നിവരെല്ലാം വെബ് സീരിസുകളില്‍ തിളങ്ങിയവരാണ്. ഹോളിവുഡ് നിലവാരത്തിലാണ് പല വെബ് സീരിസുകളും പുറത്തുവരാറ്. അതുകൊണ്ടുതന്നെ വലിയ നേട്ടവും അവസരവുമാണ് നീരജിന് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തം. മമ്മൂട്ടി നായകനായ മാമാങ്കത്തിന് ശേഷമാകും നീരജ് ബോളിവുഡിലേക്ക് പോവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത