ചലച്ചിത്രം

വികാരപ്രകടനത്തിനിടെ ആരാധകര്‍ മാന്യത കൈവിടുന്നു: അങ്ങനെ സംഭവിക്കാതെ സൂക്ഷിക്കണമെന്ന് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ആരാധകര്‍ പാര്‍വ്വതി എന്ന നടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതും നടിയുടെ ചിത്രത്തിനെതിരെ നെഗറ്റീവ് കാംപെയ്ന്‍ നടത്തിയതുമെല്ലാം നമ്മള്‍ കണ്ടതാണ്. അവസാനം നടി ഇക്ക ഫാന്‍സിനെതിരെ പൊലീസില്‍ പരാതി കൊടുക്കുക വരെയുണ്ടായി. എന്നാല്‍ ഈ സമയത്തെല്ലാം മമ്മൂട്ടി മൗനം പാലിച്ചു എന്നതായിരുന്നു പ്രേഷകരുടെ വലിയ പരാതി. 

ഇപ്പോള്‍ ആരാധകര്‍ക്ക് ഉപദേശവുമായി മെഗാസ്റ്റാര്‍ രംഗത്തെത്തിയിരിക്കുകയാണ്. വികാരപ്രകടത്തിനിടെ ആരാധകരില്‍ ചിലര്‍ക്ക് സമചിത്തതയും മാന്യതയും കൈവിട്ടു പോകുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അങ്ങനെ വരാതെ പരമാവധി സൂക്ഷിക്കണമെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളും ആരാധകര്‍ തമ്മിലുള്ള യുദ്ധങ്ങളും കാണാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചത്. സോഷ്യല്‍മീഡിയ ശ്രദ്ധിക്കുമെങ്കിലും അതില്‍ ഒരുപാട് ആക്ടീവല്ലെന്നും താരം വ്യക്തമാക്കി.

പാര്‍വ്വതിക്കെതിരെ ഫാന്‍സ് യുദ്ധം നടത്തുന്നത് നിര്‍ത്താതായപ്പോള്‍ തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞതോടെയാണ് അന്ന് വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയത്. പിന്നീട് അടുത്തിടെ നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ മമ്മൂട്ടി തന്നെ വിവാദങ്ങളെ നിഷ്പ്രഭമാക്കിയിരിക്കുന്നു. ടേക്ക് ഓഫിലെ അഭിനയം കണക്കിലെടുത്ത് മികച്ച നടിയായി തിരഞ്ഞെടുത്തത് പാര്‍വതിയെ ആയിരുന്നു പാര്‍വതിക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

മമ്മൂട്ടി തന്നെയാണ് പാര്‍വ്വതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാര്‍വതിയെ ആരാധകര്‍ കൂകി വിളിച്ചെങ്കിലും അവരോടെല്ലാം നിശബ്ദരാകാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. വേദിയിലെത്തിയ പാര്‍വ്വതി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് അവാര്‍ഡ് കൈപ്പറ്റി. പിന്നീട് മമ്മൂട്ടി പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കുകയും ചെയ്തു. ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ