ചലച്ചിത്രം

'വേശ്യാവൃത്തിക്കായി അവര്‍ സമീപിച്ചു, നിരസിച്ചപ്പോള്‍ ഭീഷണിയായി'; സെക്‌സ് റാക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടിമാര്‍

സമകാലിക മലയാളം ഡെസ്ക്


തെലുങ്കു സിനിമയിലെ നിര്‍മാതാവ് അമേരിക്കയില്‍ പിടിയിലായതിന് പിന്നാലെ ടോളിവുഡിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടിമാര്‍. വിവാദ താരം ശ്രീ റെഡ്ഡിയും സഞ്ജന ഗല്‍റാണിയും ഗാനരചയിതാവ് ശ്രേഷ്ഠയും തങ്ങളെ സെക്‌സ് റാക്കറ്റിലേക്ക് ക്ഷണിച്ചെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗിക ചൂഷണം ചെയ്തതിന് തെലുങ്ക് നിര്‍മാതാവ് മൊഡുഗുമുടിയും ഭാര്യ ചന്ദ്രയും അറസ്റ്റിലായതോടെയാണ് നടിമാരുടെ വെളിപ്പെടുത്തല്‍. 

മൊഡുഗുമുടിയും ചന്ദ്രയും വേശ്യാവൃത്തിക്കായി തന്നെ സമീപിച്ചിരുന്നുവെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. ഇവര്‍ക്ക് ഹൈദരാബാദില്‍ സഹായികളുണ്ടെന്നും വിദേശത്തേക്കുള്ള പാസ്‌പോര്‍ട്ടും വിസയും വരെ ഇവരുടെ നേതൃത്വത്തില്‍ ക്രമീകരിച്ച് നല്‍കുമെന്നും നടി വ്യക്തമാക്കി. മലയാളികള്‍ക്ക് പ്രിയങ്കരിയായ നിക്കി ഗല്‍റാണിയുടെ സഹോദരിയായ സഞ്ജനയും സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിനെ സ്ഥിരീകരിച്ചുകൊണ്ട് രംഗത്തെത്തി. അമേരിക്കയില്‍ നടക്കുന്ന ആദ്യ സംഭവമല്ലെന്നും സിനിമയിലെ സി, ഡി ഗ്രേഡ് നടിന്മാരാണ് കൂടുതലും ഇവരുടെ വിധേയരാകുന്നതെന്നും അവര്‍ പറഞ്ഞു. 

നിര്‍മാതാവിന്റെ ഭാര്യ വേശ്യവൃത്തിക്ക് തന്നെ നിര്‍ബന്ധിച്ചെന്നാണ് ഗാനരചയിതാവായ ശ്രേഷ്ഠയുടെ വെളിപ്പെടുത്തല്‍. തന്നെ കുറിച്ച് ഗോവയിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് സംവിധായകനോട് സംസാരിച്ചിട്ടുണ്ടെന്നാണ് ചന്ദ്ര പറഞ്ഞത്. എന്നാല്‍ ഇതിന് തയാറാവാതിരുന്നതോടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകള്‍ നിരന്തരം ലഭിക്കാറുണ്ടായിരുന്നെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രേഷ്ഠ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍