ചലച്ചിത്രം

''പണം കക്കരുത്, കട്ടാല്‍ കാന്‍സര്‍ വരും; കൂടുതല്‍ കട്ടാല്‍ ഭാര്യയ്ക്കും വരും''

സമകാലിക മലയാളം ഡെസ്ക്

ആലുവ: ''പണം കക്കരുത്, കട്ടാല്‍ കാന്‍സര്‍ വരും. കൂടുതല്‍ കട്ടാല്‍ ഭാര്യയ്ക്കും ഇതേ അസുഖം വരും. '' അമ്മ ഭാരവാഹികളാവാന്‍ പോവുന്നവരോട് താന്‍ നല്‍കിയ ഉപദേശം ഇതാണെന്ന്, താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഇന്നസെന്റ് എംപി. വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ചിരിയുടെ മാലപ്പടക്കം കൊളുത്തിക്കൊണ്ട് പതിവു ശൈലിയില്‍ ഇന്നസെന്റിന്റെ മറുപടി. ഇന്നസെന്റ് ഒഴിയുന്ന സ്ഥാനത്തേക്ക് മോഹന്‍ലാല്‍ ആണ് അമ്മ ഭാരവാഹിയായി എത്തുന്നത്. 

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് എം.പിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് വേണ്ടിയൊന്നുമല്ല. കഴിഞ്ഞ 18 വര്‍ഷമായി തുടരുന്ന സ്ഥാനമാണിത്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് സ്ഥാനം ഒഴിഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു.

വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത് എന്ന മറുചോദ്യമായിരുന്നു മറുപടി. തന്റെ നോട്ടം മോദിജിയുടെ കസേരയിലാണെന്നും ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ നരേന്ദ്രമോദിയെ ഇഷ്ടമാണോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ നടന്‍ ഒഴിഞ്ഞുമാറി.

പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ തയാറാണ്. ഇക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്.

മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായതിനാലാണ് കഴിഞ്ഞതവണ മത്സരിച്ചത്. ഇപ്പോള്‍ ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇന്നസെന്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍