ചലച്ചിത്രം

'എല്ലാം കണ്ടും കേട്ടും അവള്‍ ഇവിടെയുണ്ട്'; അമ്മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അമ്മയുടെ നിലപാട് അറിയാവുന്നതുകൊണ്ടാണ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കുടുക്കാതിരുന്നതെന്ന് താരം വ്യക്തമാക്കി. നടിയെ അക്രമിച്ച കേസില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി അമ്മയുമായി ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിട്ടും നടന്നിട്ടില്ലെന്നും അക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്ന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് റിമ കല്ലിങ്കല്‍ പറഞ്ഞു. 

അക്രമിക്കപ്പെട്ട നടി ഇവിടെ നടക്കുന്ന സംഭവങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി. ദിലീപിനെ വീണ്ടും സംഘടനയിലേക്ക് കൊണ്ടുവന്നത് ഉള്‍പ്പടെയുള്ള എല്ലാ വിഷയത്തിലും ഉടന്‍ തന്നെ നടിയുടെ പ്രതികരണമുണ്ടാകുമെന്നും റിമ വ്യക്തമാക്കി. ഇനി വരാനിരിക്കുന്നത് എന്ത് ചതിക്കുഴിയാണെങ്കിലും എന്ത് പ്രശ്‌നമുണ്ടെങ്കിലും അവളുടെ കൂടെയുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അമ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന പരിപാടിയില്‍ ഡബ്യൂസിസിയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചിരുന്നെന്നും. പൊതുവേദിയില്‍ വെച്ച് ഇത്ര മോശമായി തങ്ങളെ അവതരിപ്പിച്ചതിന് എതിരേയും താരം രംഗത്തെത്തി. ഇത്തരം നിലപാടുകളുള്ളതിനാല്‍ സംഘടനയുമായി ചേര്‍ന്നു പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും റിമ വ്യക്തമാക്കി. 

എന്നാല്‍ അമ്മയില്‍ നിന്ന് വിട്ടുപോയതുകൊണ്ട് സിനിമയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടുമെന്ന് കരുതുന്നില്ല. കുറച്ച് ആളുകളുടെ കൈയില്‍ മാത്രമല്ല മലയാള സിനിമയെന്നും അതൊക്കെ പണ്ടുകാലത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അമ്മയെ എതിര്‍ത്താല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മ ഒരു ജനാധിപത്യസംഘടനയാണെന്ന് തോന്നുന്നില്ലെന്നും സംഘടനയില്‍ പ്രതീക്ഷയില്ലെന്നും റിമ വ്യക്തമാക്കി. എന്നാല്‍ കേരളത്തിലെ സമൂഹം അക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്നും റിമ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത