ചലച്ചിത്രം

അമ്മ പല തുണ്ടമായാലും പൊതുസമൂഹത്തിന് ഒന്നുമില്ല; അല്ല..സഖാവെ ആരാണ് ഗൂഢാലോചനക്കാര്‍- ശാരദക്കുട്ടി ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയെ പിളര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്‌ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. അമ്മ ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്നു പറഞ്ഞാല്‍ അവള്‍ക്കൊപ്പം, അവളെ പിന്തുണക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ത്ഥമെന്നും ശാരദക്കുട്ടി പറഞ്ഞു.

പാര്‍ട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് .ഇപ്പോള്‍ പെരുമാറുന്നതു പോലെ വെറും ഹാസ്യനടന്‍ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളില്‍ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവര്‍ സംഘടനാ മീറ്റിങ്ങില്‍ , ഊര്‍മ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന. ഊര്‍മ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാര്‍ക്കാണ് അറിയാത്തതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു


പോസ്റ്റിന്റെ പൂര്‍ണരൂപം

A. M. M. Aയെ പിളര്‍ക്കാന്‍ ശ്രമിച്ചതാരാണ്?
പാര്‍ട്ടിയുടെ ഔദ്യോഗിക കുറിപ്പില്‍ അങ്ങനെയൊരു പരാമര്‍ശം കണ്ടു.

ആരാണ് ഗൂഢാലോചനക്കാര്‍? ആ സ്ത്രീകള്‍ക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പര്‍? വനിതാ കമ്മീഷന്‍ അധ്യക്ഷ? സെന്‍ട്രല്‍ കമ്മിറ്റി അംഗം? സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍മാര്‍? മന്ത്രിമാര്‍? മറ്റുത്തരവാദപ്പെട്ട പാര്‍ട്ടി മെമ്പര്‍മാര്‍? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുള്‍പ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവര്‍? ഇവരാണോ ഗൂഢാലോചനക്കാര്‍? ജനപ്രതിനിധികള്‍ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്.അതാണോ ഗൂഢാലോചന?

പാര്‍ട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് .ഇപ്പോള്‍ പെരുമാറുന്നതു പോലെ വെറും ഹാസ്യനടന്‍ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളില്‍ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവര്‍ സംഘടനാ മീറ്റിങ്ങില്‍ , ഊര്‍മ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊര്‍മ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാര്‍ക്കാണ് അറിയാത്തത്?

തൊഴിലിടത്തില്‍ സഹപ്രവര്‍ത്തകക്കുണ്ടായ നീതി നിഷേധത്തില്‍ കൂടെ നില്‍ക്കേണ്ടത് ആ സംഘടനയിലെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ പ്രതിനിധികളാണെന്നു പറയുന്നതാണോ ഗൂഢാലോചന?

A. M. M. A ഒറ്റക്കെട്ടായാലും പല തുണ്ടമായാലും പൊതു സമൂഹത്തിനൊന്നുമില്ല. പക്ഷേ അവള്‍ക്കൊപ്പമെന്നു പറഞ്ഞാല്‍ അവള്‍ക്കൊപ്പം, അവളെ പിന്തുണക്കുന്നവര്‍ക്കൊപ്പം എന്നാണര്‍ഥം.

അല്ലാതൊയുടെ തോളില്‍ തട്ടി വെല്‍ഡണ്‍ എന്നു പറയുകയും ഗൂഢാലോചന നടത്തി A. M. M. A യെ പിളര്‍ക്കരുതെന്നൊരു താക്കീതും.. നന്നായിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍