ചലച്ചിത്രം

ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ മുകേഷ് ; ഒരു യുവതാരം മോഹൻലാലിന്റെ ലൊക്കേഷൻ തപ്പി നടക്കുന്നു : വിനയൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നടൻ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട നടിയോട് താര സംഘടനയായ അമ്മ മാപ്പു പറയണമെന്ന് സംവിധായകൻ വിനയൻ.  സൂപ്പർതാരങ്ങൾക്ക് പുറകെ ചുറ്റിത്തിരിയുന്ന സംഘടനയാണ് അമ്മ. അപ്പകഷ്ണത്തിന് കാത്തുനിൽക്കുന്ന പോലെ അവസരത്തിന് കാത്തുനിൽക്കുന്ന കുറച്ച് ആളുകൾ. അവരുടെ കൂടാരമാണ് അമ്മ. ദിലീപിനെ തിരിച്ചെടുത്തപ്പോൾ, ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംസാരിക്കാന്‍ എന്തുകൊണ്ട് ആരും മുതിര്‍ന്നില്ല. ഇവരെ എങ്ങനെ സാംസ്കാരിക കൂട്ടായ്മ എന്നുവിളിക്കുമെന്നും വിനയൻ ചോദിച്ചു. 

നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ തവണ ഉയർന്നപ്പോൾ ശക്തമായി പ്രതികരിച്ച മൂന്ന് യുവനടന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളെ പുതിയ കമ്മിറ്റിയിൽ എടുത്തു. വേറൊരാള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഞാൻ അറിഞ്ഞത് അദ്ദേഹം മോഹൻലാലിന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ തപ്പി നടക്കുകയാണെന്നാണ്. ഇവർക്കൊക്കെ സ്വന്തം അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയാണെന്നും വിനയൻ പറഞ്ഞു. 

അമ്മ വെറും കോടാലിയാണെന്ന് പറഞ്ഞതിനാലാണ് തിലകനെ വിലക്കിയത്. അന്ന് നാല് സംവിധായകർ എങ്കിലും തിലകന്റെ കൂടെ നിന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. തിലകൻ ചേട്ടനെ വിലക്കിയപ്പോൾ ഇക്കാര്യം ചര്‍ച്ച ചെയ്യാൻ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയുടെ അടുത്ത് പോയിരുന്നു. സമയമായിട്ടില്ല വിനയൻ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് തിലകൻ മരിച്ച് കഴിഞ്ഞപ്പോൾ,  സമയം കഴിഞ്ഞുപോയെന്ന് പറഞ്ഞു. 

സിപിഎമ്മിന് അവരുടേതായ അ‍ജണ്ടകൾ ഉണ്ട്. അല്ലെങ്കിൽ മുകേഷ് എന്ന നടൻ ഈ വൃത്തികേടുകൾക്ക് കൂട്ടുനിന്നിട്ട് എന്തേ പാർട്ടിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് വിനയൻ ചോദിച്ചു. ഇപ്പോൾ ഈ എടുത്ത തീരുമാനത്തിന് പിന്നിലും അദ്ദേഹം തന്നെയാണ്. ഇനിയൊന്നും ചർച്ച ചെയ്യേണ്ടെന്ന് അദ്ദേഹം തന്നെയാണ് യോ​ഗത്തിൽ പറഞ്ഞത്. വിനയൻ തുറന്നടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി