ചലച്ചിത്രം

കാറിനുള്ളിലേയ്ക്ക് തലകുത്തി ചാടി മോഹന്‍ലാല്‍; ടീസര്‍ കണ്ട് ഞെട്ടി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ (DRAമാ)യുടെ ടീസര്‍ പുറത്തിറങ്ങി. കോട്ടും സ്യൂട്ടും അണിഞ്ഞ് കൈയ്യിലൊരു സ്യൂട്ട്‌കേസുമായെത്തുന്ന മോഹന്‍ലാല്‍ കാറിന് മുകളിലൂടെ ഉള്ളിലേക്ക് ചാടുന്നതാണ് ടീസറിലുള്ളത്. 

സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ആകാംഷയിലാണ്. കണ്ണാടി വെച്ച് വേറിട്ട ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രഞ്ജി പണിക്കര്‍, നിരഞ്ജ് മണിയന്‍പിള്ള, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നീ മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. അഴകപ്പനാണ് ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. കാറിനുള്ളിലേയ്ക്ക് തലകുത്തി ചാടി മോഹന്‍ലാല്‍; ട്രെയിലര്‍ കണ്ട് ഞെട്ടി ആരാധകര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു