ചലച്ചിത്രം

കാഞ്ചി മഠാധിപതിയുടെ നിര്യാണം : രജനീകാന്ത് ചിത്രം കാലയുടെ ടീസര്‍ റിലീസ് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കാഞ്ചി കാമകോടി പീഠത്തിലെ മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കാല കരികാലന്റെ ടീസര്‍ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവും രജനിയുടെ മകളുടെ ഭര്‍ത്താവുമായ ധനുഷാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് രണ്ടിന് പുറത്തിറക്കും. ചിത്രത്തിന്റെ ടീസറിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരോട് മാപ്പു ചോദിക്കുന്നതായും ധനുഷ് ട്വീറ്റില്‍ കുറിച്ചു. 

രജനിയുടെ സൂപ്പര്‍ ചിത്രമായ കബാലിയുടെ മാതൃക പിന്തുടര്‍ന്ന് ഒരുക്കുന്ന ചിത്രമാണ് കാല കരികാലന്‍. കബാലി സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് ഗ്യാംഗ്സ്റ്റര്‍ കഥ പറയുന്ന കാലയുടെയും സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രജനിയുടെ ജന്മദിനത്തില്‍ ധനുഷ് പുറത്തുവിട്ടിരുന്നു. 

രജനിയുടെ 164-ാമത്തെ ചിത്രമാണ് കാല കരികാലന്‍. ബോളിവുഡ് താരങ്ങളായ നാന പടേക്കര്‍, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സമുദ്രക്കനി തുടങ്ങിയ താരനിര ചിത്രത്തില്‍ വേഷമിടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത