ചലച്ചിത്രം

'ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിക്കെന്തിനാണ് എന്ന് ചോദിക്കുന്നവരോട് എന്ത് പറയാനാണ്'; വിമര്‍ശനവുമായി രഞ്ജിത്ത് ശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

ണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിക്കെന്തിന് എന്ന് പറയുന്ന സ്ത്രീകളോട് എന്ത് പറയാനാണെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഇന്നത്തെ ചില സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്ന് കൃത്യമായി മനസിലാവുന്നില്ലെന്നും കൗമുദി ഫഌവ് മൂനിസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

'ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിയ്‌ക്കെന്തിനാണ് എന്നൊക്കെ ചോദിക്കുന്ന സ്ത്രീകളോട് എന്താണ് പറയേണ്ടത്. അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ കാണുമായിരിക്കും പക്ഷേ അത്തരം ഫെമിനിസ്റ്റ് ചിന്തകളോട് ഞാന്‍ യോജിക്കുന്നില്ല. എന്റെ സിനിമകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും എന്റെ അമ്മയെയും സഹോദരിയെയും ഭാര്യയെയും മകളെയും പോലുള്ള സ്ത്രീകളെയാണ്.' അദ്ദേഹം വ്യക്തമാക്കി.

താന്‍ സ്ത്രീകളെ വളരെ അധികം ബഹുമാനിക്കുന്നുണ്ട്. അമ്മയും മകളും ഭാര്യയും സഹോദരിയുമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകളെന്നും അവര്‍ നമുക്കു വേണ്ടി വളരെ അധികം കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ അഭിപ്രായത്തില്‍ പുരുഷന്മാരേക്കാള്‍ ശാരീരികമായി അധ്വാനിക്കുന്നത് സ്ത്രീകളാണെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍