ചലച്ചിത്രം

ഒടിയന്‍ മാണിക്യന്റെ ആ തേന്‍കുറിശി ഇതാണ്, മോഹന്‍ലാല്‍ പറഞ്ഞ തേന്‍കുറിശി ഗ്രാമം

സമകാലിക മലയാളം ഡെസ്ക്

അവസാന ഘട്ട ഷെഡ്യൂളിലേക്ക് കടക്കുകയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ഒടിയന്‍ മാണിക്യന്റേതായി പ്രേക്ഷകരോട് മോഹന്‍ലാല്‍ പറഞ്ഞ തേന്‍കുറിശി ഗ്രാമവും ആകാംക്ഷയായി പ്രേക്ഷകര്‍ക്കിടയിലുണ്ടായിരുന്നു. 

ആ തേന്‍കുറിശി ഗ്രാമത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഒടിയന്‍ മാണിക്യന്റെ യവ്വന കാലം പറയുന്ന ഘട്ടത്തിനായി ഒരുക്കിയിരിക്കുന്ന സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇത്. 

കാളവണ്ടി ഉള്‍പ്പെടെ നമുക്ക് മുന്നിലേക്ക് വെച്ച് പഴയ കാലമാണ് തേന്‍കുറിശിയിലൂടെ ഒടിയന്‍ നമുക്ക് മുന്നിലേക്ക് വയ്ക്കുന്നത്. 20മുതല്‍ 60 വയസ് വരെയുള്ള ഒടിയന്‍ മാണിക്യനായി വ്യത്യസ്ത വേഷ പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 

ഒടിയന്‍ മാണിക്യത്തിന്റെ ചെറുപ്പകാലത്തിനായി തടി കുറച്ച്  മേക്ക് ഓവറില്‍ മോഹന്‍ലാല്‍ എത്തുന്നതിന് ഒപ്പം മഞ്ജു വാര്യരും പ്രകാശ് രാജും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും ഒടിയനില്‍ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ