ചലച്ചിത്രം

ഒടുവില്‍ തൈമൂറിന്റെ പേര് മാറ്റാന്‍ സെയ്ഫ് തീരുമാനിച്ചു; പകരം കണ്ടുപിടിച്ച പേരിനെ കുറിച്ചും പറഞ്ഞ് കരീന

സമകാലിക മലയാളം ഡെസ്ക്

ജനിക്കുന്നതിന് മുന്‍പ് തന്നെ നിശ്ചയിച്ചിരിക്കുന്ന പേരിന്റെ പേരില്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു സെയ്ഫ് അലി ഖാന്റേയും കരീനയുടേയും മകന്‍ തൈമൂര്‍. ഇന്ത്യയിലേക്ക് പട നയിച്ച മംഗോളിയന്‍ അധിനിവേശ നായകന്റെ പേര് സെയ്ഫും കരീനയും തിരഞ്ഞെടുത്തതിനെ ആയിരുന്നു പലരും ചോദ്യം ചെയ്തത്. 

എന്നാല്‍ വിവാദങ്ങള്‍ ശക്തമായ സമയത്ത് കുഞ്ഞിന്റെ പേര് മാറ്റാന്‍ സെയ്ഫ് തയ്യാറായിരുന്നതായാണ് കരീന ഇപ്പോള്‍ പറയുന്നത്. തൈമൂര്‍ ജനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ആണ്‍കുട്ടിയാണ് ജനിക്കുന്നത് എങ്കില്‍ ഫെയ്‌സ് എന്ന് പേരിടാം എന്ന് സെയ്ഫ് എന്നോട് പറഞ്ഞു. ആ പേര് കൂടുതല്‍ കാവ്യാത്മകവും, റൊമാന്റിക്കുമാണെന്നായിരുന്നു സെയ്ഫിന്റെ അഭിപ്രായം. 

എന്നാല്‍ തൈമൂര്‍ എന്ന് തന്നെ പേരിടണം എന്ന് ഞാന്‍ ഉറപ്പിച്ചു. ആണ്‍കുട്ടിയാണ് ജനിക്കുന്നത് എങ്കില്‍ അവനൊരു പോരാളി ആകണം എന്നായിരുന്നു എനിക്ക്. തൈമൂര്‍ എന്നാല്‍ ശക്തന്‍ എന്നാണ് അര്‍ഥമെന്നും  കരീന പറയുന്നു. 

ജനിച്ചതിന് ശേഷവും തൈമൂറിന്റെ ഓരോ നീക്കവും വീക്ഷിച്ച് പാപ്പരാസികള്‍ പിന്നാലെയുണ്ട്. എന്നാല്‍ അവന്റെ ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നതിനേയും കരീന വിമര്‍ശിക്കുന്നു. അവന് 14 മാസം  മാത്രമാണ് പ്രായം. എന്നിട്ടും അവനെ ഇങ്ങനെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. എങ്ങിനെ ഇത് അവസാനിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും കരീന പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ