ചലച്ചിത്രം

'മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ല'; കണ്ണന്റെ പൂമരം കണ്ട് മനസുനിറച്ച് ജയറാമും പാര്‍വതിയും 

സമകാലിക മലയാളം ഡെസ്ക്

പൂമരം കണ്ടിറങ്ങുമ്പോള്‍ പാര്‍വതിയുടെ കണ്ണില്‍ ഈറനണിഞ്ഞിരുന്നു, ജയറാമിന് മകനെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടുന്നില്ല. കാളിദാസ് ജയറാമിന്റെ മലയാളത്തിലെ കന്നി ചിത്രം കാണാന്‍ റിലീസ് ദിവസം തന്നെ ജയറാമും പാര്‍വതിയും തീയറ്ററില്‍ എത്തി. എറണാകുളം പത്മ തീയറ്ററിലാണ് ഇരുവരും കാളിദാസിനൊപ്പം സിനിമ കണ്ടത്. മകന്റെ പ്രകടനത്തില്‍ ഇരുവരും വളരെ സന്തോഷത്തിലാണ്. 

വളരെ ഇമോഷണലായിട്ടാണ് പാര്‍വതി മകന്റെ ആദ്യ ചിത്രം കണ്ടുതീര്‍ത്തത്. 'കണ്ണന്‍ ചെറുപ്പകാലത്ത് സ്റ്റേജില്‍ ചെയ്യുന്ന സ്‌കിറ്റുകളൊക്കെ കണ്ട് കരച്ചില്‍ വരുമായിരുന്നു. പൂമരം സിനിമയുടെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞില്ല. പിന്നെ ഇമോഷണലായിപ്പോയി. വളെ മികച്ചൊരു സിനിമയാണ് പൂമരം. പാര്‍വതി പറഞ്ഞു. താന്‍ വളരെ സന്തോഷവതിയാണെന്നും മകന്റെ സംഭാഷണവും അഭിനയവുമെല്ലാം നന്നായെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ എബ്രിഡ്‌ ഷൈനിന്റെ പിന്തുണ വലുതായിരുന്നു. ഒന്നൊന്നര വര്‍ഷത്തോളം ഒരു പരാതിയുമില്ലാതെ കൂടെ നിന്ന നിര്‍മാവുമുണ്ടായിരുന്നു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്.' പാര്‍വതി പറഞ്ഞു നിര്‍ത്തി. 

മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് ആരോ പറഞ്ഞു കേട്ടതിന്റെ സന്തോഷത്തിലായിരുന്നു ജയറാമിന്. 'ഇത്രയും നല്ലൊരു സിനിമയിലൂടെ നായകനായി കണ്ണന് വരാന്‍ സാധിച്ചത് മഹാഭാഗ്യം. മകന്‍ അഭിനയിച്ചതില്‍ കൂടുതല്‍ ഇങ്ങനെയൊരു നല്ല സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോപറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.എല്ലാ സിനിമകളും തിയറ്ററില്‍ പോയി കാണുന്ന ആളാണ് ഞാന്‍. എബ്രിഡ് ഷൈന്‍ ജനങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സാധാരണ സിനിമകളെ പൊളിച്ചെഴുതുന്നൊരു സംവിധാന വൈഭവമുണ്ട്. സത്യം പറഞ്ഞാല്‍ മോന്‍ അഭിനയിക്കുന്നുവെന്ന് വരെ മറന്നുപോയി.' ജയറാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ