ചലച്ചിത്രം

നിര്‍മ്മാതാവ് ചതിച്ചാശാനെ; കോട്ടയം കുഞ്ഞച്ചന്റെ പകര്‍പ്പകാശം നല്‍കില്ലെന്ന് നിര്‍മ്മാതാവ്; പേര് മാറ്റുമെന്ന് വിജയ് ബാബു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ആവേശത്തിന്റെ അലയടങ്ങും മുമ്പ് തന്നെ ചിത്രത്തിന്റെ പേര് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പകര്‍പ്പവകാശം നല്‍കില്ലെന്ന് പഴയ പതിപ്പിന്റെ നിര്‍മ്മാതാവ് പറഞ്ഞതായി പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

പഴയ സിനിമയുടെ പേര് ഉപയോഗിച്ച് പുതിയ ചിത്രം ഇറക്കാനാവില്ലെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തെത്തി.എന്നാല്‍ എതിര്‍പ്പുണ്ടെങ്കില്‍ ചിത്രത്തിന്റൈ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.ആദ്യഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചാണ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചതെന്നും വിജയ്ബാബു പറയുന്നു. 

അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മിഥുന്‍ മാനുവലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.1990 മാര്‍ച്ചിലായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ തീയേറ്ററുകളിലെത്തിയത്. രഞ്ജനി നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു