ചലച്ചിത്രം

'ഞാന്‍ മോദിയുടെ വലിയ ആരാധികയാണ്'; മോദിയുടെ വിജയത്തെ പുകഴ്ത്തി കങ്കണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണൗത്ത്. സാധാരണക്കാരനായിരുന്ന മോദിയുടെ വിജയം എല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ വിജയം ജനാധാപത്യത്തിന്റെ വിജയമാണെന്നും താരം പറഞ്ഞു. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാവ്യക്തിത്വങ്ങള്‍ വേണം. അതായത് സാധാരണ മനുഷ്യര്‍ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം.' 

താന്‍ മതത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഒരു ഇന്ത്യക്കാരിയാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ദേശീയവാദിയാണെന്ന് കങ്കണ പറഞ്ഞിരുന്നു. ഇതുകേട്ട് കുറേ പേര്‍ തന്നോട് നിങ്ങള്‍ അത്തരത്തിലുള്ള വ്യക്തിയാണോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ ഏത് തരത്തിലുള്ള വ്യക്തിയാണെന്നാണ് അവര്‍ ഉദ്ദ്യേശിക്കുന്നതെന്ന് കങ്കണ. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ ദേശീയവാദി ആയാല്‍ മതിയെന്നും നടി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍