ചലച്ചിത്രം

'ആ ഗാനത്തെ ലൈംഗിക ചേഷ്ടയാക്കി തരം താഴ്ത്തി'; ജാക്വിലിന്റെ ഏക് ദോ തീനിന് എതിരേ മാധുരിയുടെ സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏക് ദോ തീനിന് എതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തേസാബ് എന്ന ചിത്രത്തിനായി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഗാനം ജാക്വിലിന്‍ നശിപ്പിച്ചെന്നാണ് അവര്‍ പറയുന്നത്. ജാക്വിലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് തേസാബിന്റെ സംവിധായകന്‍ ചന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഗാനത്തെ അപമാനിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം. പുതിയ ഗാനത്തിനെതിരേ നിയമനടപടിക്കൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

മാധുരി ദീക്ഷിതിന്റെ ഡാന്‍സ് വളരെ മനോഹരവും നിഷ്‌കളങ്കവുമാണെന്നും എന്നാല്‍ പുതിയ ഗാനത്തില്‍ അതൊരു ലൈംഗിക ചേഷ്ടയായി തരം താണെന്നുമാണ് ചന്ദ്ര പറയുന്നത്. 'ഈ ഗാനത്തോട് അവര്‍ ഇങ്ങനെ ചെയ്തു വെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. കരുതിയതിനുമപ്പുറമുള്ള വൃത്തിക്കേടാണ് അവര്‍ കാട്ടിക്കൂട്ടിയത്.'  

നമ്മള്‍ ചെയ്ത ഒരു നല്ല കലാസൃഷ്ടിയെ എന്തും കാട്ടിക്കൂട്ടാനാവുമെന്നും ഇതിനെ ആരും ചോദ്യം ചെയ്യില്ലെന്നുമാണ് ചന്ദ്ര പറഞ്ഞത്. ഒരു നിയമവും അതില്‍ നിന്ന് സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് ദം മാരോ ദം എന്ന ഗാനവും ഇതുപോലെ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തേസാബിലെ ഗാനത്തിന്റെ സൗണ്ട്ട്രാക്ക് തന്നെയാണ് മാറ്റങ്ങളൊന്നും കൂടാതെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന ബാഗി2 എന്ന ചിത്രത്തിനുവേണ്ടിയാണ് ജാക്വലിന്‍ ഏക് ദോ താന്‍ പുനരവതരിപ്പിച്ചത്. ജാക്വിലിന്റെ ഏക് ദോ തീനിന് എതിരേ ആരാധക രോക്ഷം ശക്തമായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം