ചലച്ചിത്രം

കല്യാണം വേണ്ട, അതിനു കാരണമുണ്ടെന്ന് ചാര്‍മി

സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിക്കാനായി പലരും നിര്‍ബന്ധിക്കുമ്പോഴും അതിനോട് നോ പറയുകയാണ് തെന്നിന്ത്യന്‍ നടി ചാര്‍മി. വിവാഹം വേണ്ടെന്ന് വെക്കാന്‍ നടിക്ക് പ്രത്യേക കാരണങ്ങളുമുണ്ട്. നേരത്തെയുള്ള പ്രണയ ബന്ധങ്ങളില്‍ നിന്ന് തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിവാഹം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത്. ഇനിയിപ്പോള്‍ വിവാഹം കഴിച്ചാലും അത് വിവാഹമോചനത്തിലേ കലാശിക്കൂ എന്നാണ് താരം പറയുന്നത്.

സിനിമയില്‍ കൂടുതലും പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ചാര്‍മി. എന്നാല്‍ ജീവിതത്തില്‍ പ്രണയം വര്‍ക്ക് ഔട്ട് ആകുന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം. ന്‌റെ ജീവിതത്തിലെ പ്രണയപരാജയങ്ങളോടെ ഇനി സിംഗിള്‍ ആയി തന്നെ മുന്നോട്ട് പോകാനാണ് ചാര്‍മിയുടെ തീരുമാനം.

സിനിമ മേഖലയിലുള്ള ഒരാളുമായി കടുത്ത പ്രണയബന്ധത്തിലായിരുന്നു ചാര്‍മി. രണ്ടു കാരണങ്ങള്‍ കൊണ്ട്  അത് വേണ്ടെന്നു വെയ്ക്കുകയായിരുന്നു നടി. തിരക്കുകള്‍ കാരണം തമ്മില്‍ കൂടാന്‍ അവസരങ്ങളും സമയവും കുറവായിരുന്നു എന്നതായിരുന്നു ഒന്നാമത്തെ കാരണം. പ്രണയബന്ധത്തില്‍ വേണ്ട ലാളന ഇലാതായതാണ് രണ്ടാമത്തെ കാരണം. ആദ്യം ഉണ്ടായിരുന്ന സ്‌നേഹം പിന്നീട് കാപട്യമായി തീര്‍ന്നു. എന്നെങ്കിലും ഇനി വിവാഹം കഴിച്ചാലും ഇതേ കാരണങ്ങള്‍കൊണ്ട് ആ ബന്ധവും വിവാഹമോചനത്തില്‍ ചെന്നേ അവസാനിക്കൂ എന്നും നടി വ്യക്തമാക്കി.

ഒരു പ്രണയ ബന്ധം പോലും മുന്നോട്ടു കൊണ്ട് പോകാന്‍ അറിയാത്ത താന്‍ എങ്ങനെ ഒരു വിവാഹം കഴിക്കുമെന്നാണ് ചാര്‍മി ചോദിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ വിവാഹം വേണ്ട എന്നൊരു തീരുമാനത്തില്‍ നടി എത്തിയത്. 'വീട്ടില്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ട് ഞാന്‍ വിവാഹം കഴിച്ചാല്‍ തന്നെ വേണ്ടസമയത്ത് ഞാന്‍ ഭര്‍ത്താവിന്റെ അടുത്ത് ഉണ്ടാകണമെന്നില്ല. മാത്രമല്ല വീട്ടു കാര്യങ്ങള്‍ നോക്കി ഇരിക്കാനും എനിക്ക് സാധിക്കില്ല'- ചാര്‍മി പറഞ്ഞു.

'നേരത്തെ ഉണ്ടായിരുന്ന പ്രണയബന്ധത്തിലും കുറേനാള്‍ കഴിഞ്ഞപ്പോള്‍ പ്രണയം എന്ന വികാരം ഇല്ലാതെയായി. പിന്നീട് ഞാന്‍ പ്രണയം അഭിനയിക്കുകയായിരുന്നു. സത്യത്തില്‍ ആ ബന്ധം പിരിയാന്‍ കാരണവും ഞാന്‍ തന്നെയാണ്'- ചാര്‍മി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു