ചലച്ചിത്രം

ആരാധകനായി മുട്ടുകുത്തി പ്രഭാസ്; കാലിന് സുഖമില്ലാത്ത ആരാധകനൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയുടെ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. വലിയ താരപ്രഭയില്‍ നില്‍ക്കുമ്പോഴും ആരാധകരോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ പ്രഭാസ് ശ്രദ്ധിച്ചിരുന്നു. പ്രഭാസ് എത്ര സിംപിളാണെന്ന് കാണിച്ചു തരുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം. 

അംഗവൈകല്യമുള്ള ആരാധകനൊപ്പം സെല്‍ഫിയെടുക്കാന്‍ നിലത്ത് മുട്ടുകുത്തി നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരാധകരുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോഴാണ് തന്റെ അടുത്തെത്താന്‍ ബുദ്ധിമുട്ടിയ ആരാധകന് സമീപം ചെന്ന് പ്രഭാസ് ഫോട്ടോ എടുത്തത്. 

ആരാധകരെ കാണാനെത്തിയ താരത്തിന്റെ ചിത്രമെടുക്കാന്‍ എല്ലാവരും തിരക്കുകൂട്ടുകയായിരുന്നു. അപ്പോഴാണ് തന്റെ അടുത്ത് എത്താനാകാതെ മാറി നില്‍ക്കുന്ന കാലിന് വൈകല്യമുള്ള യുവാവിനെ ശ്രദ്ധിച്ചത്. മറ്റുള്ളവരെ കടന്ന് അയാള്‍ക്ക് അടുത്തെത്തിയ താരം മുട്ടുകുത്തി നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍