ചലച്ചിത്രം

'ഇത് പിശാചിന്റെ കണ്ണല്ലേ, ഇങ്ങനെയും കഥയുണ്ടാക്കാമോ?'; വിവാഹ വാര്‍ത്ത കെട്ടിച്ചമച്ചവര്‍ക്ക് മറുപടിയുമായി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പ്രിയ നായിക പ്രിയങ്ക ചോപ്ര നമ്മളെ ഒന്നും അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ചോ? കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഇത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ബ്രേസ്ലെറ്റില്‍ നിന്നാണ് വിവാഹ വാര്‍ത്തയ്ക്ക് തുടക്കമാകുന്നത്. എന്നാല്‍ ആരെയും അറിയിക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്നാണ് പ്രിയങ്ക പറയുന്നത്. 

ആസാമിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് താരം ഒരു ചിത്രം പോസ്റ്റ് ചെയ്തു. അതില്‍ കൈയില്‍ കെട്ടിയിരിക്കുന്ന ബ്രേസ്ലെറ്റ് കണ്ട് ആരാധകര്‍ താലിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന മംഗല്‍സൂത്രയാണെന്ന് പറഞ്ഞാണ് താരം രഹസ്യ വിവാഹം നടത്തിയെന്ന പ്രചാരണമുണ്ടായത്. 

എന്നാല്‍ ഇതിനെ തമാശയായിട്ടാണ് പ്രിയങ്ക എടുത്തത്. അത് എവിള്‍ ഐയാണെന്നും ശാന്തരാകാനും ആരാധകരോട് താരം പറഞ്ഞു. താന്‍ എന്ന് വിവാഹം കഴിക്കുമെന്ന് പറയുമെന്നും രഹസ്യമാക്കി വെക്കില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ബ്രെയ്‌സ്ലെറ്റിന്റെ ചിത്രം സഹിതമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ