ചലച്ചിത്രം

ശ്രീദേവിയുടെ പേരില്‍ ചിത്രമൊരുക്കാന്‍ ബോണികപൂര്‍; ചിത്രത്തിനായി മൂന്ന് പേരുകള്‍ രജിസ്റ്റര്‍ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ പേരില്‍ നിര്‍മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണികപൂര്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ശ്രീദേവിയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിക്കായി മൂന്ന് പേരുകള്‍ ഇതിനോടകം മൂവി രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ശ്രീ, ശ്രീദേവി, ശ്രീ മാം തുടങ്ങിയ ടൈറ്റിലുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ശ്രീദേവിയെകുറിച്ചുള്ള ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്ത ബോണി കപൂര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ചിത്രം ഡോക്യുമെന്ററി ആയിരിക്കുമോ ജീവചരിത്ര സിനിമയായിരിക്കുമോ എന്നത് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നായിരുന്നു ബോണി കപൂറിന്റെ വിശദീകരണം. തിടുക്കംകൂട്ടാതെ സമയമെടുത്ത് ശ്രീദേവിയെകുറിച്ചുള്ള ചിത്രം പൂര്‍ത്തിയാക്കാനാണ് ബോണി കപൂര്‍ തീരുമാനിച്ചിട്ടുള്ളത്. 

300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീദേവി നാലാം വയസ്സില്‍ അഭിനയജീവിതം ആരംഭിച്ചിരുന്നു. തമിഴിലായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോണിയുടെ ബന്ധു മോഹിത് മാര്‍വയുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയതായിരുന്നു ശ്രീദേവി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ