ചലച്ചിത്രം

അരിശം ആരാധകനോട്, സെല്‍ഫിയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി ഡിലീറ്റ് ചെയ്ത് യേശുദാസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂദല്‍ഹി: ദേശീയ പുരസ്‌കാര ചടങ്ങിനായി വിജ്ഞാന്‍ ഭവനിലേക്ക് പുറപ്പെടവേ സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്. സെല്‍ഫി ഈസ് സെല്‍ഫിഷ് എന്നു പറഞ്ഞ് മൊബൈലിലെ ഫോട്ടോ യേശുദാസ് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ പുരസ്‌കാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് കലാകാരന്‍മാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മലയാളത്തില്‍ നിന്ന് യേശുദാസും ജയരാജും മാത്രമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നേരത്തെ ഇരുവരും പ്രതിഷേധ കത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ അവാര്‍ഡിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് പുരസ്‌കാരം സ്വീകരിച്ചതെന്നും വാങ്ങണമോ എന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം യേസുദാസ് പറഞ്ഞു.

അതേസമയം ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജയരാജ് രംഗത്തെത്തി. ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ