ചലച്ചിത്രം

'ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ'; വിമര്‍ശകന്റെ വായടിപ്പിച്ച് ഷമ്മി തിലകന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ദേശിയ പുരസ്‌കാര വിതരണ ചടങ്ങ് വിവാദത്തില്‍ യേശുദാസിനെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എന്നാല്‍ വിമര്‍ശനം കേട്ട് മിണ്ടാതിരിക്കാന്‍ ഷമ്മി തിലകനാവില്ല. അച്ഛന്‍ തിലകനെപ്പോലെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. 

പ്രതിഷേധത്തില്‍ പങ്കെടുക്കാതെ അവാര്‍ഡ് വാങ്ങിയതിന് യൂ ടൂ ദാസേട്ടാ... കഷ്ടം എന്നാണ് ഷമ്മി പോസ്റ്റിട്ടത്. ഇതിന് കമന്റായി ഒരാള്‍ യേശുദാസിനെ വിമര്‍ശിക്കാന്‍ നീ ആരാണെടാ എന്നു ചോദിച്ചു. ഇതിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടി ഇതാണ്; 'അത് എന്നെ ഉദ്ദേശിച്ചാണെങ്കില്‍ ഞാന്‍ പെരുന്തച്ചന്റെ മകന്‍'. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതായിരുന്നില്ല വിമര്‍ശനം. 'ബെസ്റ്റ് കണ്ണാ ബെസ്റ്റ്. വലിയ കലാകാരന്റെ ചെറിയ മകന്റെ വിവരക്കേട് അല്ലാണ്ടെന്താ പറയാ... ചില പ്രത്യേക ആള്‍ക്കാരെ സുഖിപ്പിക്കാനുള്ള സൈക്കിളോജിക്കല്‍ മൂവ്.. ഇനി മലയാളം സിനിമയില്‍ എന്തേലും റോള്‍ കിട്ടാന്‍ ഇതേ വഴിയുള്ളു, കഴിവില്ലാത്തവരുടെ ഷോര്‍ട്ട് കട്ട്! നാണമുണ്ടോ മിസ്റ്റര്‍ ഷമ്മി നിങ്ങള്‍ക്ക്? കൊലയാളി മന്ത്രിമാരുടെ കയ്യില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങാന്‍ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിന്‍ കഷണത്തിനു വേണ്ടി ഇങ്ങിനെ തരാം താഴരുത് മിസ്റ്റര്‍ അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ തീര്‍ച്ചയായും എന്തേലും ഓക്കേ നിങ്ങള്‍ക്കു നക്കാന്‍ തരും ! പക്ഷെ ജനങ്ങള്‍ വോട്ട് ചെയ്തു അധികാരം കൊടുക്കണം അവര്‍ക്കു !!! നടക്കണ കാര്യം വല്ലതും ആണോ മിസ്റ്റര്‍ ഷമ്മി. '

വിമര്‍ശകന്റെ വായടപ്പിക്കുന്ന മറുപടിയാണ് ഇതിന് ഷമ്മി തിലകന്‍ നല്‍കിയത്. 'ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയില്‍ കേറിയപ്പൊ ഒരു പേര് നല്‍കിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേല്‍ ഞാന്‍ പോയി തൂങ്ങി ചത്തേനെ..!'. 

പുരസ്‌കാരം പണ്ട് നഷ്ടപ്പെട്ടതിന്റെ വിഷമം തിലകന് നല്ലപോലെ അറിയാമായിരിക്കും. അദ്ദേഹമാണെങ്കില്‍ പുരസ്‌കാരം ഇപ്പോള്‍ സ്വീകരിച്ചേനെ എന്നും പ്രതികരണം വന്നപ്പോള്‍ തന്റെ അച്ഛനെ തനിക്ക് നല്ലപോലെ അറിയാം എന്നായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം. 1990 ല്‍ തിലകന്‍ ദേശിയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നതാണ്. അഗ്നിപഥിലെ അഭിനയത്തിന് ആ വര്‍ഷം അവാര്‍ഡ് അമിതാഭ് ബച്ചന് ലഭിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍