ചലച്ചിത്രം

അടുത്ത ജന്‍മത്തില്‍ എനിക്കെന്റെ മകളുടെ വളര്‍ത്തു നായയാകണം: പാര്‍ത്ഥിപന്റെ ട്വീറ്റ് വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ടന്‍ പാര്‍ത്ഥിപന്റെ മകള്‍ കീര്‍ത്തന തന്റെ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതും അതിനോടുള്ള പാര്‍ത്ഥിപന്റെ പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. 'അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം'. എനിക്കത്രയും അസൂയ വരുന്നുണ്ട്' - മകള്‍ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടുള്ള പാര്‍ത്ഥിപന്റെ ട്വീറ്റായിരുന്നു ഇത്. 

മെഴുകുതിരി കത്തിച്ച് വെച്ച് നായയെ മടിയിലിരുത്തി കേക്ക് മുറിക്കാന്‍ ശ്രമിക്കുന്ന കീര്‍ത്തനയുടെ ദൃശ്യങ്ങളായിരുന്നു പാര്‍ത്ഥിപന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന മണിരത്‌നം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തന. അമുദ എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച താരത്തിനുള്ള ദേശീയ അവാര്‍ഡും കീര്‍ത്തന കരസ്ഥമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരാന്‍ താരം ശ്രമങ്ങളൊന്നും നടത്തിയില്ല. പിന്നീട്  മണിരത്‌നത്തിന്റെ അസിസ്റ്റന്റായി പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കീര്‍ത്തന ചലച്ചിത്രലോകത്ത് തന്നെ നിലയുറപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സംവിധായകന്‍ അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത