ചലച്ചിത്രം

പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരുടേത് ന്യായമായ വികാരം: അടൂര്‍ ഗോപാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ മുന്നോട്ടുവച്ചത് ന്യായമായ കാര്യമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഏവരും ആഗ്രഹിക്കുമെന്ന് അടൂര്‍ പറഞ്ഞു.

പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വികാരം ന്യായമാണ്. ദേശീയ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ ഏവരും ആഗ്രഹിക്കും. രാഷ്ട്രപതിക്ക് ഒരു മണിക്കൂറേ ചടങ്ങില്‍ പങ്കെടുക്കാനാവൂ എങ്കില്‍ ചടങ്ങ് രണ്ടു ദിവസമായി സംഘടിപ്പിക്കാമായിരുന്നെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 55 ജേതാക്കള്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പുരസ്‌കാരം വിതരണം ചെയ്യണം എന്നഭ്യര്‍ഥിച്ച് ഇവര്‍ കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കുകയും ചെയ്തു. ഇതു കണക്കിലെടുക്കാതെ കേന്ദ്രമാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി തന്നെ പുരസ്‌കാരം വിതരണം ചെയ്യും എന്ന നിലപാടുമായി മുന്നോട്ടുപോവുകയായിരുന്നു സര്‍ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു