ചലച്ചിത്രം

അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും യേശുദാസിനെതിരെ സംസ്‌കാരശൂന്യമായി പെരുമാറുന്നത് അവസാനിപ്പിക്കണം

സമകാലിക മലയാളം ഡെസ്ക്

ലയാളി താരങ്ങളടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തവണത്തെ
ദേശീയ അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ യേശുദാസ് ചടങ്ങില്‍ പങ്കെടുത്തത് വലിയ വിവാദമായി. ഇതേതുടര്‍ന്ന് ഗായകനെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്രപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ അവാര്‍ഡ് സ്വീകരണവുമായി ബന്ധപ്പെട്ട് യേശുദാസിനെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സിങ്ങേഴ്‌സ് അസോസിയേഷന്‍ മലയാളം മൂവിസ്‌ ആവശ്യപ്പെട്ടു. 

ചില ദൃശ്യമാധ്യമങ്ങളിലും സമൂഹികമാധ്യമങ്ങളിലും അദ്ദേഹത്തിനെതിരേ ചില അഭിനേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരും സംസ്‌കാരശൂന്യമായി പ്രതികരിക്കുന്നത് അവസാനിപ്പിക്കണം. തലമുറകള്‍ക്ക് മാതൃകയും ഗുരുസ്ഥാനീയനുമായ യേശുദാസിന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നുകയറുവാന്‍ ശ്രമിക്കുന്നവര്‍ മറ്റൊരു മലയാളി ഗായകനും അവകാശപ്പെടാന്‍ ആവാത്ത അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ബഹുമാനിക്കാന്‍ പഠിക്കണം. 

78ാം വയസ്സിലും മലയാള ചലച്ചിത്ര സംഗീതത്തിന് ദേശീയതലത്തില്‍ നേടിത്തന്ന ബഹുമതിയുടെ മൂല്യം അംഗീകരിച്ച് അദ്ദേഹത്തോട് മാന്യതയോടെ പെരുമാറണമെന്നും വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് കെ എസ്‌സുദീപ് കുമാറും സെക്രട്ടറി ആര്‍രവിശങ്കറും ആവശ്യപ്പെട്ടു.

ഫഹദ് ഫാസില്‍, പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങിയ മലയാളി താരങ്ങളടക്കം അവാര്‍ഡ് വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ ജയരാജും യേശുദാസും പങ്കെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍