ചലച്ചിത്രം

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതിയില്‍ തെളിയും: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ശോഭന

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യമായി അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭന. സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയുമെന്നും സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ല എന്നുമായിരുന്നു ശോഭനയുടെ പ്രതികരണം. മലയാള സിനിമയെ ഇളക്കി മറിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുള്ള ദിലീപിന്റെ അറസ്റ്റും. ചലച്ചിത്രമേഖലയിലുള്ള പലരും ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

'സത്യം ജയിക്കട്ടെ; സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ലല്ലോ. അത് എന്നായാലും പുറത്ത് വരികതന്നെ ചെയ്യും. കേരള പൊലീസ് രാജ്യത്തെ മികച്ച സേനയാണ്. കേരളത്തിനു പുറത്തുള്ളവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്'- ശോഭന പറയുന്നു.

1997ല്‍ കളിയൂഞ്ഞാല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശോഭനയും ദിലീപും ആദ്യമായി തമ്മില്‍ കാണുന്നതും പരിചയപ്പെടുന്നതും. 'മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായിട്ടാണ് ദിലീപ് എത്തിയത്. ലൊക്കേഷനില്‍ എല്ലാവരോടും നന്നായിട്ടാണ് ദിലീപ് പെരുമാറിയത്. അതു കൊണ്ട് തന്നെ ഏവര്‍ക്കും പ്രിയങ്കരനുമായിരുന്നു'- തമിഴിലെ ഒരു പ്രധാന വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന വ്യക്തമാക്കി.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്നും സിനിമാ മേഖലയിലെ നിലവിലെ അവസ്ഥ തന്നെ ഏറെ ദുഖിപ്പിക്കുന്നെന്നും ശോഭന പറഞ്ഞു. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍