ചലച്ചിത്രം

'നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്'; നടന്‍ നാനിക്കെതിരേ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരേയുള്ള നടി ശ്രീറെഡ്ഡിയുടെ പ്രതിഷേധം വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. പ്രമുഖരായ നടന്മാരും സംവിധായകരും ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെയാണ് താരം രംഗത്തെത്തി. തുടര്‍ന്ന് ശ്രീറെഡ്ഡിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി എത്തി. തുടര്‍ന്ന്  ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കാണ് തെലുങ്ക് സിനിമ ലോകം ദൃക്‌സാക്ഷിയായത്. ശ്രീറെഡ്ഡിയും തെലുങ്കിലെ പ്രമുഖ നടന്‍ പവന്‍ കല്യാണും തമ്മിലുള്ള തുറന്ന യുദ്ധത്തിന് വരെ സാക്ഷിയായി. 

വിവാദങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയ മട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീറെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെട്ടിയിരിക്കുകയാണ്. തെന്നിന്ത്യന്‍ യുവതാരം നാനിക്കെതിരേ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി. നാനി ഒരു അഹങ്കാരിയാണെന്നും നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 

'നിങ്ങള്‍ ജീവിതത്തിലും വളരെ നന്നായിട്ട് അഭിനയിക്കുന്നുണ്ട്. സ്‌ക്രീനില്‍ നിങ്ങള്‍ നാച്ചുറലാണ്, നിങ്ങളെ കാണാനും നാച്ചുറലാണ്. എന്നാല്‍ അത് നിങ്ങളുടെ മുഖംമൂടിയാണ്. ജീവിതത്തില്‍ വളരെ അധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് നിങ്ങള്‍ എപ്പോഴും പറയും. എന്നാല്‍ അത് ജനങ്ങളുടെ വികാരപരമായ പിന്തുണ നേടാനുള്ള അടവാണ്. ജനങ്ങള്‍ക്ക് മുന്‍പില്‍ നിങ്ങള്‍ സൂപ്പര്‍ ഡ്രാമ കളിക്കുകയാണ്. മാതാപിതാക്കളുടേയും മുത്തശ്ശന്മാരുടേയും പിന്തുണയുള്ള വലിയ താരങ്ങള്‍ നിങ്ങളെവെച്ചുനോക്കിയാല്‍ മികച്ചവരാണ്. എല്ലാവരും നല്ല സ്വഭാവമുള്ളവരായിരിക്കും. ചരണ്‍ മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരില്‍ നിന്ന് പഠിക്കണം. അവര്‍ക്കൊട്ടും അഹങ്കാരം ഇല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഭയങ്കര അഹങ്കാരമാണ്, വളര്‍ന്നുവരുന്ന ചെറിയ സംവിധായകരെ നിങ്ങള്‍ക്ക് ബഹുമാനമില്ല, വിജയിച്ചതോടെയാണ് നിങ്ങള്‍ക്ക് ഇത്ര മോശം പെരുമാറ്റമുണ്ടായത്. നിങ്ങള്‍ക്ക് കുട്ടിയുണ്ടായി എന്നറിഞ്ഞു, ആശംസകള്‍. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധിക്കണം കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണ്. ഒരു കാര്യം ഓര്‍ത്തോ ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. വൈകിയാലും ഇതിനുള്ള ശിക്ഷ ലഭിക്കും. നീ ഇതിന് അനുഭവിക്കും' ശ്രീറെഡ്ഡി കുറിപ്പില്‍ പറയുന്നു. 

നിര്‍മാതാവ് അഭിറാം ദഗ്ഗുബട്ടി, സംവിധായകന്‍ കൊന വെന്‍കട്ട്, ഗായകന്‍ ശ്രീറാം ചന്ദ്ര, കൊമേഡിയന്‍ വിവ വര്‍ഷ നിര്‍മാതാവ് വെങ്കട്ട് അപ്പ റാവു എന്നിവര്‍ നടിമാരെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍