ചലച്ചിത്രം

ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്: മകള്‍ പാര്‍വ്വതി

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്ന് മകള്‍ പാര്‍വ്വതി. അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം, വെറുതെ എന്തെങ്കിലും കേള്‍ക്കുമ്പോള്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യരുതെന്നും ജഗതിയുടെ മകള്‍ അഭ്യര്‍ത്ഥിച്ചു. 

അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ടെന്നും പാര്‍വതി പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു  പാര്‍വതിയുടെ വൈകാരികമായ പ്രതികരണം.

'കലാകാരന്മാര്‍ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍ അത് നിങ്ങള്‍ മനസിലാക്കണം. ഞങ്ങള്‍ എന്തുമാത്രം പരിശ്രമം  എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത് എന്നുള്ളത് നിങ്ങള്‍ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്'- പാര്‍വ്വതി പറഞ്ഞു. 

അഥവാ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താന്‍ തന്നെ അത് ഫേസ്ബുക്ക് വഴി അറിയിച്ചോളാമെന്നും പാര്‍വ്വതി പറയുന്നുണ്ട്. 'അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ..  എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും, പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല' പാര്‍വ്വതി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു