ചലച്ചിത്രം

നീരാളിയില്‍ ലാലേട്ടന്റെ തകര്‍പ്പന്‍ ആക്ഷന്‍ ഒരുക്കുന്നത് ഈ ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫര്‍ 

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനും മലയാളിയുമായ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. 33 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഹാപ്പി ന്യൂ ഇയര്‍, സ്ലം ഡോഗ് മില്യണയര്‍, സിംഗം റിട്ടേണ്‍സ്, ദില്‍വാലെ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍ സുനില്‍ റോഡ്രിഗസാണ് ചിത്രത്തിലെ ആക്ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 

തികച്ചും സൂക്ഷ്മമായ ചലനങ്ങള്‍ അതിസാഹസിക പ്രതലത്തില്‍ ചെയ്ത് ഫലിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് സുനില്‍ ചിത്രത്തില്‍ ഏറ്റെടുത്ത് അവതരിപ്പിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡ്യൂപ്പുകളില്ലാതെ മോഹന്‍ലാലിനെ പോലെ ഒരു താരത്തെ ആ വെല്ലുവിളിയുടെ ഭാഗമാക്കി തീര്‍ത്ത അദ്ദേഹം ലാലേട്ടന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് നീരാളിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

ചിത്രത്തിന്റെ ഒാഫീഷ്യല്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍, നാദിയ മൊയ്തു പാര്‍വതി എന്നിവരാണ് പോസ്റ്ററിലുള്ളത്. 

കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ചിത്രീകരണം ആരംഭിച്ച നീരാളി ഈദിനോടനുബന്ധിച്ച് തീയറ്ററുകളില്‍ എത്തുമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മുംബൈ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും ഗുജറാത്തിലെ സത്താറ, ബാണ്ഡൂപ് തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തിലുമായാണ് നീരീളിയുടെ ചിത്രീകരണം നടന്നത്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന്‍, ബിനീഷ് കോടിയേരി, സന്ദീപ് നാരായണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. മൂണ്‍ ഷോട്ട് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത