ചലച്ചിത്രം

മേക്കപ്പ് അണിഞ്ഞ സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്ന് കരുതരുത്: ശക്തമായ വാക്കുകളുമായി താരസുന്ദരി

സമകാലിക മലയാളം ഡെസ്ക്

ത് പതിനേഴാം തവണയാണ് താരസുന്ദരി ഐശ്വര്യ റായ് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തുന്നത്. ഇത്തവണയും ഐശ്വര്യ പതിവ് തെറ്റിച്ചില്ല. തന്റെ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌കൊണ്ട് താരസുന്ദരി റെഡ് കാര്‍പറ്റ് കീഴടക്കി. മകള്‍ ആരാധ്യയും ഇത്തവണ കാനില്‍ ഐശ്വര്യയെ അനുഗമിച്ചിരുന്നു. 

മേക്കപ്പിനെയോ സൗന്ദര്യത്തെയോ ആശ്രയിച്ചല്ല ഒരു വ്യക്തിയുടെ ബുദ്ധി അളക്കേണ്ടതെന്നാണ് ഐശ്വര്യയുടെ അഭിപ്രായം. കാനിലെ ലിംഗ വിവേചനത്തിനെതിരെ ഒരു കൂട്ടം കലാകാരികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് നല്‍കിയ  അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

'ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നലല്ല അര്‍ഥം. അവര്‍ മൂല്യമില്ലാത്തവളാണ് എന്നല്ല. നിങ്ങള്‍ ദയാലുവാല്ലെന്നോ ലോലയല്ലെന്നോ അല്ല അതിനര്‍ത്ഥം. അതേ സമയം  നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കുന്നില്ല'- ഐശ്വര്യ വ്യക്തമാക്കി.
 
'82 സ്ത്രീകളാണ് സിനിമാ മേഖലയിലെ  ലിംഗ അസമത്വത്തിനെതിരെ കാനില്‍ പ്രതിഷേധിച്ചത്. 1600 ആണ്‍ സംവിധായകരുടെ ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ സംവിധായകര്‍ എണ്‍പത്തിരണ്ടും. സ്ത്രീകള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ആ നമ്പര്‍ മാറുകയാണ് വേണ്ടത്.' ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?