ചലച്ചിത്രം

ഈ ക്ലാസ് ഫോട്ടോയില്‍ ഐശ്വര്യ റായിയുണ്ട്; ഇതില്‍ നിന്ന് ഐശ്വര്യയെ കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമോ? 

സമകാലിക മലയാളം ഡെസ്ക്

ത്താന്‍ കുറച്ച് വൈകിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് താരസുന്ദരി ഐശ്വര്യ റായി. ഐശ്വര്യ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മറ്റുള്ള താരങ്ങളില്‍ നിന്ന് കുറച്ച് വ്യത്യസ്തമാണ്. പഴയചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഓര്‍മ പുതുക്കുകയാണ് താരം. മകള്‍ ആരാധ്യ കൈകുഞ്ഞായിരുന്ന സമയത്തെ ചിത്രമാണ് ഐശ്വര്യ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ തന്റെ ചെറിയ ക്ലാസിലെ ഫോട്ടോയാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

എല്‍കെജി ക്ലാസിലേയും ഒന്നാം ക്ലാസിലേയും ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീച്ചര്‍ക്കൊപ്പം തന്റെ സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ഐശ്വര്യയുടെ ചിത്രം. എന്നാല്‍ ഈ കൂട്ടത്തില്‍ ഏതാണ് ഐശ്വര്യ എന്ന് കണ്ടു പിടിക്കാന്‍ ആരാധകര്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എന്തായാലും പ്രിയ താരത്തെ കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇവര്‍. എല്‍കെജി ടൈംസ്, ഗ്രേഡ് വണ്‍, ആരാധ്യയുടെ അതേ പ്രായം എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അവസാനത്തെ വരിയില്‍ ഇടത്തു നിന്ന് ആറാമത്തെ കുട്ടിയെ നോക്കൂ. കൂട്ടുകാരുടെ തോളത്ത് കൈയിട്ട് നില്‍ക്കുന്ന ആ പെണ്‍കുട്ടിക്ക് ഐശ്വര്യയുടെ ഛായയില്ലേ... ഉണ്ടെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. 

ഒന്നാം ക്ലാസിലെ ഫോട്ടോയില്‍ നിന്ന് ഐശ്വര്യയെ കണ്ടെത്താന്‍ നിങ്ങള്‍ക്കാവുമോ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍