ചലച്ചിത്രം

ഞാന്‍ സമത്വത്തില്‍ വിശ്വസിക്കുന്നു; എന്നാല്‍ ഞാനൊരു ഫെമിനിസ്റ്റല്ല: കരീന കപൂര്‍

സമകാലിക മലയാളം ഡെസ്ക്

തൈമൂറിന്റെ അമ്മയായതിനു ശേഷം കുറച്ചുകാലമായി സിനിമയുടെ തിരക്കുകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ആരാധകര്‍ക്ക് പ്രിയങ്കരിയായ കരീന കപൂര്‍. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീരെ ദി വെഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് താരമിപ്പോള്‍. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഞാന്‍ സമത്വത്തില്‍ വിശ്വസിക്കുന്നു, എന്നാല്‍ ഞാനൊരു ഫെമിനിസ്റ്റ് അല്ല എന്നായിരുന്നു കരീനയുടെ പ്രതികരണം. ഫെമിനിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം മറുപടി പറയാന്‍ മടിച്ച താരം പിന്നീട് തന്റെ നിലപാട് വ്യക്തമാക്കി. 'ഞാനൊരു സ്ത്രീയാണ്. എല്ലാത്തിനുമപ്പുറം ഒരു മനുഷ്യനാണ്. കരീന കപൂര്‍ എന്നറിയപ്പെടുന്ന അത്രയും അഭിമാനമുണ്ട് സെയ്ഫ് അലിഖാന്റെ ഭാര്യ എന്നറിയപ്പെടുന്നതിലും,' കരീന പറഞ്ഞു.

കരീനയെ കൂടാതെ സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവരും വീരേ ദി വെഡിങിലുണ്ട്. സോനം കപൂറിന്റെ സഹോദരി റിയയും എക്താ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് പേരുടേയും ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടേയും സൗഹൃദത്തിലൂടേയും കടന്നു പോകുന്നതാണ് ചിത്രം. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ചിത്രം ജൂണ്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ