ചലച്ചിത്രം

ഒടിയന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോഴേക്കും മഹാഭാരതം തുടങ്ങും: കാത്തിരിപ്പോടെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ തന്നെ വാത്തകളില്‍ നിറഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിയനും മഹാഭാരതവും. ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. അതിനിടിയിലിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷമാകുന്ന മറ്റൊരു വാര്‍ത്ത കൂടി.  മഹാഭാരതവും ഉടന്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അത്തരം സൂചന നല്‍കുന്നത്.

എംടി വാസുദേവന്‍ നായര്‍ക്കൊപ്പമുള്ള ഫോട്ടോയോടൊപ്പമാണ് പോസ്റ്റ്. 'നാം ഒരുമിച്ച് കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടു'- ശ്രീകുമാര്‍ മേനോന്‍ പറയുന്നു. രണ്ട് ഭാഗങ്ങളിലായി ആയിരം കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

അതേസമയം ഒടിയന്‍ പ്രദര്‍ശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ഭാരം കുറച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഒടിയന്റെ ചെറുപ്പം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍