ചലച്ചിത്രം

സ്‌ക്രിപ്റ്റ് കൂടി വായിച്ച് നോക്കാതെയാണ് വിജയ്‌സേതുപതി രജനീകാന്ത് ചിത്രത്തില്‍ ഒപ്പു വെച്ചത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും മക്കള്‍സെല്‍വം വിജയ്‌സേതുപതിയും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കാര്‍ത്തിക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം അനൗണ്‍സ് ചെയ്തത്. ഏപ്രിലില്‍ വിജയ് സേതുപതി ആ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടു. 

'എന്റെ സന്തോഷം വാക്കുകളാല്‍ എങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ല. ഏറ്റവും വലിയ സന്തോഷമാണ് യാത്ഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്'- വിജയ്‌സേതുപതിയും രജനിയും ഒന്നിക്കുന്നെന്ന വാര്‍ത്തയോട് സംവിധായകന്‍ സുബ്ബരാജ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

അതേസമയം രജനിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് സിനിമയുടെ കഥ പോലും കേള്‍ക്കാതെ ആയിരുന്നുവെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി വ്യക്തമാക്കുകയാണ്. ഒരു തമിഴ്ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് സേതുപതി തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. 

'ആ ചിത്രത്തിന്റെ കഥ പോലും ഞാന്‍ കേട്ടിരുന്നില്ല. കാര്‍ത്തികിനെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ്. രജനികാന്ത് അഭിനയിക്കാനെത്തുന്നു എന്നു കൂടിയായപ്പോള്‍ പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.' സേതുപതി പറഞ്ഞു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് എത്തുന്നത്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഏതായാലും തമിഴകത്തെ ഈ രണ്ട് താരങ്ങള്‍ ഒന്നിച്ചെത്തണമെന്ന് എല്ലാവര്‍ക്കും ഏറെ താല്‍പര്യമുള്ള കാര്യമാണ്. രജനിയും മക്കള്‍ സെല്‍വനും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയിലൂടെ അറിയിച്ചിരുന്നു. 

കാര്‍ത്തികിന്റെ പിസ എന്ന ചിത്രം വിജയ്‌സേതുപതിക്ക് വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമാണ്. കാര്‍ത്തിക്കിന്റെ ഇരൈവിയിലും വിജയ്ക്ക് വളരെ ശ്രദ്ധേയമായൊരു റോളായിരുനന്നു ലഭിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത