ചലച്ചിത്രം

'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്'; ദിലീപിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ട ആള്‍ക്ക് കണക്കിന് കൊടുത്ത് ഐമ

സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദിലീപിനൊപ്പമുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി ഐമ സെബാസ്റ്റ്യന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിന് ഇനി നിന്റെ ക്ലിപ്പ് ഇറങ്ങുമോ എന്നായിരുന്നു കമന്റ്. വ്യാജ അക്കൗണ്ടില്‍ നിന്ന് വന്ന കമന്റിന് ഐമ അപ്പോള്‍ തന്നെ ചുട്ടമറുപടി നല്‍കി. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നായിരുന്നു താരം പറഞ്ഞത്. 

ചിത്രത്തിന് താഴെ വന്ന കമന്റും അതിന് ഐമ നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.  കമ്മാരസംഭവം റിലീസുമായി ബന്ധപ്പെട്ട് ദിലീപ് ദുബായില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ദിലീപേട്ടന്‍ എന്ന അടിക്കുറിപ്പില്‍ ഐമ പങ്കുവെച്ചത്. വിനീത് ശ്രീനിവാസ് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ഐമ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബത്തോടൊപ്പം താരം ദുബായിലാണ് താമസിക്കുന്നത്. 

മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്‌റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ ആണ് ഐമയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാഹം. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അതിന് ശേഷം മോഹന്‍ലാലിന്റെ മകളായി മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍