ചലച്ചിത്രം

'വസ്ത്രം നേരെയല്ലെങ്കില്‍ അതിലേക്ക് സൂം ചെയ്ത് നിങ്ങള്‍ ഫോട്ടോ എടുക്കും'; മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് സ്വര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വസ്ത്രത്തിന്റെ പേരിലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് സ്വരയെ കുറച്ചൊന്നുമല്ല സൈ്വര്യം കെടുത്തിയിട്ടുള്ളത്. വീരെ ഡി വെഡ്ഡിങ്ങിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സ്വരയുടെ ഗ്ലാമര്‍ വസ്ത്രത്തിന്റേ പേരില്‍ വാര്‍ത്തയായതിന് പിന്നാലെ അതിലുള്ള അമര്‍ഷം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് മാധ്യമങ്ങളുടെ സൂമിങ്ങിനെതിരേ താരം രംഗത്തെത്തിയത്. പ്രസ് മീറ്റിനായി ഇരുന്നതിന് ശേഷം തന്റെ മാനേജറെ വിളിച്ച് വസ്ത്രം ശരിയാണോ എന്നു നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്ത് നമ്മുടെ ചിത്രങ്ങള്‍ എടുക്കുമെന്നും താരം പറഞ്ഞു. 

 
'അവളുടെ വസ്ത്രം നോക്കൂ, ക്യാമറയിലെ സൂം ലെന്‍സിന് സ്പീഡ് പോര', ഇങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍ ചിന്തിക്കുന്നത്. പിന്നീട് ചിത്രങ്ങളെടുത്ത് ഞെട്ടിക്കുന്ന വിഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ എന്നിങ്ങനെ തലക്കെട്ട് നല്‍കി വൈറലാക്കും.' പ്രസ്മീറ്റ് കവര്‍ ചെയ്യാനെത്തിയ ക്യാമറാമാന്മാരെ നോക്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങള്‍ ഇതുപോലെ എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്ന് താരം ചോദിച്ചപ്പോള്‍ ഇതൊക്കെ എന്റര്‍െടയ്ന്‍മെന്റ് ആണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. ഇതിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്. എന്റര്‍െടയ്ന്‍മെന്റ് എന്നാല്‍ വൃത്തികെട്ട വാര്‍ത്തകള്‍ എന്നല്ല അര്‍ത്ഥമെന്നാണ് സ്വര പറഞ്ഞത്. 

ചെറിയ വസ്ത്രങ്ങള്‍ ധരിച്ച് എത്താന്‍ സ്വരയ്ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരിക്കാന്‍ താരത്തിന് അത്ര ധൈര്യം പോര. വീരേ ഡി വെഡ്ഡിങ്ങ് എന്ന ചിത്രത്തിന്റെ പ്രചരണ ചടങ്ങില്‍ കോട്ടഡ് സ്യൂട്ടിലെത്തിയ താരം വസ്ത്രം നേരെയാക്കാന്‍ ചെയ്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ചോദ്യങ്ങള്‍ പോലും കേള്‍ക്കാതെയായിരുന്നു സ്വരയുടെ വസ്ത്രം നേരെയാക്കാല്‍. ഈ അടുത്ത് നടന്ന പ്രചാരണത്തിലും താരം ഇറക്കം കുറഞ്ഞ വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. ഇതിനിടയില്‍ സ്വര വസ്ത്രം ശരിയാക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. ആത്മവിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നാണ് ആരാധകര്‍ സ്വരയോട് ചോദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി