ചലച്ചിത്രം

'മലയാളത്തില്‍ അവസരമില്ലാത്തതിന്റെ കാരണം മനസിലാകുന്നില്ല'; മാറ്റിനിര്‍ത്തുന്നതില്‍ പ്രതികരിച്ച് രമ്യാ നമ്പീശന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളം സിനിമയില്‍ രമ്യ നമ്പീശന്റെ പേര് ഉയര്‍ന്നു കേട്ടിട്ട് കാലം കുറേയായി. കൃത്യമായി പറഞ്ഞാല്‍ 2015 ല്‍ സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം രമ്യയെ മലയാളത്തില്‍ കണ്ടിട്ടില്ല. എന്നാല്‍ തമിഴ്, കന്നട സിനിമകളില്‍ നിന്ന് കൈനിറയെ അവസരമാണ് താരത്തെ തേടിയെത്തുന്നത്. എന്തായിരിക്കും ഇതിന് കാരണം? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രമ്യയും തേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ അവസരമില്ലാത്തതിന് കാരണം മനസിലാവുന്നില്ലെന്നാണ് മാതൃഭൂമിയോട് താരം പറഞ്ഞത്.

''2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല. ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ല.''രമ്യ പറയുന്നു.

മലയാള സിനിമയില്‍ ഇപ്പോള്‍ പുതിയ നായികമാരുടെ കാലമാണ്. നടന്മാര്‍ ആവശ്യത്തിന് മാത്രമൊള്ളെങ്കിലും അവര്‍ക്ക് നായികയായി ഓരോ ചിത്രങ്ങളിലും പുതിയ നടിമാരാണ് എത്തുന്നത്. ഇനിയും ഒരുപാട് ചിത്രങ്ങളാണ് പുതിയ നായികമാരെ തേടുന്നത്. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവന്നവരില്‍ ഒരാളാണ് രമ്യ. അമ്മയുടെ നേതൃസ്ഥാനത്തുള്ള രമ്യ ദിലീപിനെതിരേയും ശക്തമായി പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി