ചലച്ചിത്രം

ആലിയയാണ് എന്റെ പുതിയ പ്രണയിനി: തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

സമകാലിക മലയാളം ഡെസ്ക്

കുറച്ച് നാളുകളായി പാപ്പരാസികളുടെ ശ്രദ്ധ മുഴുവന്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പിറകെയായിരുന്നു. ഇരുവരും പ്രണയത്തിലാണോ എന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍. ഇനി എന്തായാലും പാപ്പരാസികള്‍ക്ക് റസ്റ്റെടുക്കാം. താനും ആലിയയും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍. ജിക്യു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പുതിയ പ്രണയത്തെക്കുറിച്ച് താരം മനസ് തുറന്നത്.

ഇപ്പോള്‍ പുതിയ പ്രണയത്തിലാണെന്നും എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് താരം പറയുന്നത്. 'ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആള്‍. അവളുടെ സിനിമകള്‍ കാണുമ്പോള്‍ അഭിനയം കാണുമ്പോള്‍ കൂടാതെ ജീവിതത്തിലെ അവരുടെ പെരുമാറ്റം, അതിലൂടെ അവള്‍ നല്‍കുന്നത് ഞാന്‍ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്'.

'ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആള്‍. പുതിയ താളങ്ങള്‍. പഴയ തന്ത്രങ്ങള്‍ വീണ്ടും പുതിയതാവുന്നു.' താന്‍ കൂടുതല്‍ റൊമാന്റിക് ആയെന്നും ഇപ്പോള്‍ കൂടുതല്‍ സ്ഥിരത കൈവന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ താന്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തേക്കാള്‍ പക്വത വന്നിട്ടുണ്ടെന്നുമാണ് താരം രണ്‍ബീര്‍ പറയുന്നത്.

മികച്ച പ്രകടനം കൊണ്ട് ആരാധക ശ്രദ്ധനേടിയ താരങ്ങളാണ് ഇരുവരും. രണ്‍ബീറും ആലിയയും നായികാനായകന്മാരാകുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ തന്റെ ആദ്യ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി അടുപ്പത്തിലായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ബന്ധം തകരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''