ചലച്ചിത്രം

'മകളാണെങ്കില്‍ എന്താ... ഇങ്ങനെയാണോ ഫോട്ടോ എടുക്കേണ്ടത്'; അമീറിന്റേയും മകളുടേയും ചിത്രത്തിന് നേരെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങളെ ട്രോളാനുള്ള ഒരു അവസരവും സോഷ്യല്‍ മീഡിയയിലുള്ള സദാചാര പൊലീസ് പാഴാക്കാറില്ല. ബിക്കിനിയും ചെറിയ വസ്ത്രവും ധരിച്ചെന്ന് പറഞ്ഞ് നടിമാര്‍ നിരന്തരം അക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടിവന്നാലോ? ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ ഖാനും മകള്‍ ഇറയ്ക്കുമാണ് ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നേരിടേണ്ടി വന്നത്. അച്ഛനും മകളും തമ്മിലുള്ള മനോഹര നിമിഷമായിരുന്നു ചിത്രം. എന്നാല്‍ റംസാന്‍ സമയത്ത് ഇത്തരം ചിത്രം പോസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.

അമീറിന്റെ ബന്ധുവായ മന്‍സൂര്‍ ഖാന്റെ 60ാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നും കുടുംബത്തോടൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരുന്നു. ഭാര്യ കിരണ്‍ റാവുവും മകള്‍ ഇറയും മകന്‍ ആസാദിനുമൊപ്പമുള്ളതായിരുന്നു ചിത്രങ്ങള്‍. ഇതില്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന് അംഗീകരിക്കാന്‍ പറ്റാതിരുന്നത്. നിലത്തു വീണു കിടക്കുന്ന അമീറിന്റെ മേലെ കയറിയിരിക്കുന്ന ഇറയുടെ ചിത്രമായിരുന്നു ഇത്.

ഫോട്ടോ കണ്ട് ഒരാള്‍ കമന്റ് ചെയ്തത് ഇങ്ങനെ; അമീര്‍ ഖാന്‍, മകളാണെങ്കില്‍ എന്താ, റംസാന്റെ സമയത്ത് ഇങ്ങനെ ഫോട്ടോ എടുക്കാതിരിക്കൂ. കൂടാതെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. താങ്കളുടെ സിനിമകള്‍ ഇഷ്ടമാണെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്നാണ് ചിലരുടെ വാദം. വിമര്‍ശനങ്ങള്‍ക്കൊപ്പം അശ്ലീലം നിറഞ്ഞ കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗം വിമര്‍ശകരെ പ്രതിരോധിക്കാനെത്തി. അച്ഛനും മകളും തമ്മിലുള്ള മനോഹര ബന്ധമാണിതെന്നും മതത്തെ ഇതിനിടയിലേക്ക് കൊണ്ടുവരരുതെന്നും ചിലര്‍ വ്യക്തമാക്കി. അമീറിന്റെ ആദ്യ ഭാര്യയിലുണ്ടായ മകളാണ് ഇറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി